അടൂര്‍ : കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ വഴിയോര വിശ്രമ കേന്ദ്രമായ ടേക്ക് എ ബ്രേക്ക് കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന് 50 ലക്ഷം രൂപയാണ് ചെലവ്. ഹാബിറ്റാറ്റിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണം ആരംഭിക്കുന്ന കെട്ടിടത്തില്‍ എട്ട് ശുചിമുറി, പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം ഡ്രസിംഗ് റൂമുകള്‍, കുഞ്ഞുങ്ങള്‍ക്കു മൂലയൂട്ടാനുള്ള മുറി എന്നിവയാണ് ഇതില്‍ ഉള്‍പ്പെടും.
അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി.സജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ബീന ബാബു, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അജി പി. വര്‍ഗീസ്, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ റോണി പാണംതുണ്ടില്‍, നഗരസഭ കൗണ്‍സിലര്‍മാരായ അനുവസന്തന്‍, അപ്സര സനല്‍, കെ.മഹേഷ് കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അഡ്വ.എസ് മനോജ്, ടി.ആര്‍ ബിജു, എ.പി ജയന്‍, ആര്‍.സനല്‍കുമാര്‍, ശശി കുമാര്‍, ഏഴംകുളം നൗഷാദ്, പി.ആര്‍ ബിജു, ഷാജഹാന്‍, പന്നിവിഴ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് പി.സുരേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.