ടേക്ക് എ ബ്രേക്ക് @അടൂര്‍ ; കെട്ടിടത്തിന്‍റെ നിര്‍മാണോല്‍ഘാടനം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ വഴിയോര വിശ്രമ കേന്ദ്രമായ ടേക്ക് എ ബ്രേക്ക് കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന് 50 ലക്ഷം രൂപയാണ് ചെലവ്. ഹാബിറ്റാറ്റിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണം ആരംഭിക്കുന്ന കെട്ടിടത്തില്‍ എട്ട് ശുചിമുറി, പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം ഡ്രസിംഗ് റൂമുകള്‍, കുഞ്ഞുങ്ങള്‍ക്കു മൂലയൂട്ടാനുള്ള മുറി എന്നിവയാണ് ഇതില്‍ ഉള്‍പ്പെടും.

അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി.സജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ബീന ബാബു, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അജി പി. വര്‍ഗീസ്, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ റോണി പാണംതുണ്ടില്‍, നഗരസഭ കൗണ്‍സിലര്‍മാരായ അനുവസന്തന്‍, അപ്സര സനല്‍, കെ.മഹേഷ് കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അഡ്വ.എസ് മനോജ്, ടി.ആര്‍ ബിജു, എ.പി ജയന്‍, ആര്‍.സനല്‍കുമാര്‍, ശശി കുമാര്‍, ഏഴംകുളം നൗഷാദ്, പി.ആര്‍ ബിജു, ഷാജഹാന്‍, പന്നിവിഴ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് പി.സുരേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ മറൈൻ ആംബുലൻസ് ഒരു വർഷമായി പ്രവർത്തനരഹിതം ; മത്സ്യത്തൊഴിലാളികൾക്ക് ദുരിതം

0
കോഴിക്കോട്: ബേപ്പൂരിൽ കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തിനായുള്ള മറൈൻ ആബുലൻസ് പ്രവർത്തനരഹിതം....

പ്രതിഷേധിക്കാൻ പ്രതിപക്ഷം : പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാർച്ച് നടത്തും

0
ഡൽഹി : പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. വിദ്യാർത്ഥികൾക്കെതിരായ പോലീസ്...

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...