കോവിഡ് ചട്ടലംഘനങ്ങള്‍ തടയാന്‍ പത്തനംതിട്ട ജില്ലയില്‍ 36 സെക്ടറല്‍ ഓഫീസര്‍മാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോവിഡ് ചട്ടലംഘനങ്ങള്‍ തടയാന്‍ നിയോഗിച്ച സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ പ്രവര്‍ത്തനം പത്തനംതിട്ട ജില്ലയില്‍ സജീവമാക്കണമെന്ന് കോവിഡ് സ്‌പെഷല്‍ നോഡല്‍ ഓഫീസര്‍ കൃഷ്ണ തേജ മൈലാവരപ്പ്. ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുന്നതിനായി നിയമിച്ചിട്ടുള്ള സെക്ടറല്‍ ഓഫീസര്‍മാര്‍ക്കായി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി 36 സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെയാണു നിയമിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്കിടയില്‍ സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസര്‍, ക്വാറന്റൈന്‍, ഐസോലേഷന്‍, കോവിഡ് ചട്ടങ്ങള്‍ അനുസരിച്ചുള്ള പരിപാടികളുടെ സംഘാടനം(വിവാഹം, മരണം, ഓഡിറ്റോറിയം, മറ്റുള്ളവ), മൈക്രോ കണ്ടെയ്ന്റ്‌മെന്റ്, റിവേഴ്‌സ് ക്വാറന്റൈന്‍, കടകളുടെ പ്രവര്‍ത്തനം, ചന്തകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍, പ്രചാരണ പരിപാടികള്‍ തുടങ്ങിയ കാര്യങ്ങളുടെ നിരീക്ഷണ ചുമതല സെക്ടറല്‍ ഓഫീസര്‍മാര്‍ക്കാണ് നല്‍കിയിരിക്കുന്നത്. ഇവര്‍ ഇക്കാര്യങ്ങള്‍ നേരിട്ട് സംസ്ഥാന സര്‍ക്കാരിന്റെ ജാഗ്രതാ പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

വരും ദിവസങ്ങളില്‍ സെക്ടറല്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാകണമെന്ന് കോവിഡ് സ്‌പെഷല്‍ നോഡല്‍ ഓഫീസര്‍ കൃഷ്ണ തേജ മൈലാവരപ്പ് പറഞ്ഞു. ഓരോ സെക്ടല്‍ ഓഫീസറെയും അതത് പഞ്ചായത്ത്/മുനിസിപ്പാലിറ്റി പരിധിയില്‍ മജിസ്റ്റീരിയല്‍ അധികാരത്തോടെയാണ് നിയോഗിച്ചിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു.

ഡിഎംഒ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ, അഡീഷണല്‍ എസ്പി. എ.യു സുനില്‍ കുമാര്‍, ഡിഎം ഡെപ്യൂട്ടി കളക്ടര്‍ ആര്‍.ജ്യോതിലക്ഷ്മി, എന്‍എച്ച്എം ഡിപിഎം ഡോ. എബി സുഷന്‍, സെക്ടറല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...