പല്ലിന്‍റെ ആരോഗ്യത്തിന് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

For full experience, Download our mobile application:
Get it on Google Play

പല്ലിൻ്റെ ആരോഗ്യം എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് പലരും മറന്നു പോകുന്നു. ശരീരത്തിൻറെ മൊത്തം ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് കൃത്യമായ ദന്തസംരക്ഷണവും അത്യന്താപേക്ഷിതമാണ്. ആരോഗ്യമുള്ള പല്ലുകളുടെ ആവശ്യകത മനുഷ്യന് ഏറെയാണ്. ഭക്ഷണങ്ങൾ ചവച്ചരയ്ക്കാനും ശാരീരിക സൗന്ദര്യം നിലനിർത്താനും മാത്രമല്ല അത്. ശരിയായ വാക് പ്രയോഗത്തിനും പല്ലുകൾ അത്യന്താപേക്ഷിതമാണ്. പല്ല് പലരുടെയും ആത്മവിശ്വാസത്തിൻ്റെയും ഭാഗമാണ്. കൃത്യമായ രീതിയിൽ വായ വൃത്തിയാക്കാത്തതുകൊണ്ടാണ് പല്ല് ദ്രവിക്കൽ, പുളിപ്പ്, മോണരോഗങ്ങൾ എന്നിവ കൂടുതലായി ഉണ്ടാകുന്നത്. അതിനാല്‍ രണ്ട് നേരവും പല്ല് തേക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. പല്ലിൻ്റെ ആരോഗ്യം സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഇനി പറയാം.

1.പഞ്ചസാര ക്രമാതീതമായ അളവ് അടങ്ങിയിട്ടുള്ള ഭക്ഷണസാധനങ്ങൾ പല്ലുകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. അതിനാല്, അവയുടെ അമിത ഉപയോഗം ഒഴിവാക്കുകയാണ് ഉത്തമം.
2. ഐസ് വായിലിട്ട് ചവയ്ക്കുന്നത് പലർക്കും ശീലമാണ്. പല്ലിൻ്റെ ആരോഗ്യത്തിൻ്റെ കാര്യത്തിൽ ഈ ദുശ്ശീലം ബാധിക്കാം എന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്.
3. മിഠായി കഴിച്ചതിന് ശേഷം വായ് നന്നായി കഴുകുക. ഇല്ലെങ്കിൽ ആ പല്ലിൻ്റെ ഇനാമലിനെ ബാധിക്കാം.
4. ടൂത്ത്ബ്രഷിൻ്റെ നാരുകൾ വളയാൻ തുടങ്ങിയാൽ ആ ബ്രഷ് ഉപയോഗിക്കാതിരിക്കുക. മൂന്ന് മാസം കഴിയുമ്പോൾ ടൂത്ത് ബ്രഷുകൾ മാറ്റുക.
5. പല്ല് കൊണ്ട് എന്തെങ്കിലും കടിച്ച് തുറക്കാൻ ശ്രമിക്കുന്നത് പല്ലിൽ പൊട്ടൽ വരാൻ കാരണമാകും.
6. ദിവസവും രണ്ട് നേരം പ്ലാൽ തേയ്ക്കുന്നത് ശീലമാക്കുക. ഇത് പല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കായംകുളം നഗരസഭയില്‍ എല്‍ഡിഎഫ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി

0
ആലപ്പുഴ: കായംകുളം നഗരസഭയില്‍ എല്‍ഡിഎഫ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി. നഗരസഭയുടെ...

പ്രതിഷേധ കൊടുങ്കാറ്റ് : പ്രതിപക്ഷബഹളത്തിൽ പാർലമെന്റ് നിർത്തിവെച്ചു

0
ഡൽഹി : പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നിൽ പ്രതിഷേധിച്ച ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ...

സുരേഷ് ഗോപി എംപിയുടെ ആദ്യ പ്രഖ്യാപനമായ മൾട്ടി സ്പെഷ്യാലിറ്റി ലാബ് ഒന്നര വർഷം കഴിഞ്ഞിട്ടും...

0
തൃശ്ശൂർ: തൃശ്ശൂർ എംപിയായി അധികാരമേറ്റശേഷം സുരേഷ് ഗോപി നടത്തിയ ആദ്യ പ്രഖ്യാപനമായിരുന്നു, കോർപ്പറേഷന്...

സർക്കാരുകൾ അധികാരത്തിലേറി രണ്ടു മാസം കഴിഞ്ഞിട്ടും മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയെ നിയമിക്കാനായില്ല

0
തിരുവനന്തപുരം: സർക്കാരുകൾ അധികാരത്തിലേറി രണ്ടു മാസം കഴിഞ്ഞിട്ടും മന്ത്രി ബിന്ദു കൃഷ്ണയ്ക്ക്...