കൗമാര പ്രണയം പോക്‌സോ നിയമത്തില്‍ കുറ്റകരമല്ലാതാക്കാൻ നടപടി സ്വീകരിക്കണം ; കേന്ദ്ര സർക്കാറിനോട് സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കൗമാര പ്രണയ ബന്ധങ്ങൾ പോക്‌സോ നിയമത്തില്‍ കുറ്റകരമല്ലാതാക്കാൻ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാറിനോട് സുപ്രീം കോടതിയുടെ നിർദേശം. പ്രണയബന്ധങ്ങളിൽ ഏർപ്പെടുന്ന കൗമാരക്കാരെ പോക്‌സോ നിയമപ്രകാരം ജയിലിലേക്ക് അയയ്ക്കുന്നില്ലെന്ന് ഉറപ്പാക്കാനും ഉഭയസമ്മതപ്രകാരമുള്ള ബന്ധങ്ങൾ കുറ്റകരമല്ലാതാക്കാനും നടപടികൾ പരി​ഗണിക്കണമെന്നും ലൈംഗിക, പ്രത്യുൽപാദന ആരോഗ്യ വിദ്യാഭ്യാസത്തിനായി നയം രൂപീകരിക്കാനും സുപ്രീം കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു. ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയത്തിന് ഇത് സംബന്ധിച്ച് നോട്ടീസ് അയച്ചത്. വിഷയം പരിശോധിച്ച് ജൂലൈ 25-നകം റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ഒരു വിദഗ്ദ്ധ സമിതിയെ നിയമിച്ചു. റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ നിർദ്ദേശങ്ങൾ നൽകുമെന്ന് കോടതി അറിയിച്ചു.

14 വയസ്സുള്ളപ്പോൾ ലൈംഗിക ബന്ധത്തിലേർപ്പെട്ടതിന് പോക്സോ ചുമത്തി 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ഭർത്താവിനെ സംരക്ഷിക്കാൻ പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരു സ്ത്രീ നടത്തിയ നിയമപോരാട്ടമാണ് കോടതി ഉത്തരവിന് കാരണമായത്. വിഷയത്തിൽ സഹായിക്കാൻ കോടതി രണ്ട് മുതിർന്ന വനിതാ അഭിഭാഷകരായ മാധവി ദിവാൻ, ലിസ് മാത്യു എന്നിവരെ കോടതി നിയമിച്ചിരുന്നു. പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളിലെ കൗമാരക്കാരെ സംരക്ഷിക്കേണ്ടതുണ്ടെന്ന് അഭിഭാഷകർ നിർദ്ദേശിച്ചു. പ്രായപൂർത്തിയാകാത്തവരെ ലൈംഗിക ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുന്നതിൽ പോക്സോ നിയമം പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെങ്കിലും, കൗമാര ബന്ധങ്ങളുടെ കാര്യത്തിൽ അതിന്റെ കർശനമായ പ്രയോഗം പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.

മുതിർന്ന അഭിഭാഷകരുടെ നിർദ്ദേശങ്ങൾ സ്വീകരിച്ച കോടതി, കേസിൽ കേന്ദ്രത്തെ കക്ഷിചേർത്ത് കോടതി നോട്ടീസ് അയച്ചു. ഡൽഹി, മദ്രാസ് ഉൾപ്പെടെയുള്ള വിവിധ ഹൈക്കോടതികൾ പോക്‌സോ നിയമത്തിലെ ലക്ഷ്യങ്ങളെയും കാരണങ്ങളെയും കുറിച്ചുള്ള പ്രസ്താവനയെ വ്യാഖ്യാനിക്കുകയും പരസ്പര സമ്മതത്തോടെയുള്ള പ്രണയബന്ധങ്ങളെ കുറ്റകരമാക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് വ്യാഖ്യാനിക്കുകയും ചെയ്തിട്ടുണ്ടെന്ന് അഭിഭാഷകർ അഭിപ്രായപ്പെട്ടു. പ്രണയ ബന്ധത്തിലെ ലൈം​ഗിക ബന്ധം കുറ്റകരമായ ലൈം​ഗികാതിക്രമമായി കാണാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രി പറയുന്നത് പോലെയായിരിക്കും പിഎംശ്രീയുടെ ഭാവി ; നയം വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി എൻ....

0
തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രം രണ്ടാമതും കത്തയച്ചുവെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ...

മഹാരാഷ്ട്രയിൽ രണ്ട് വാഹനാപകടങ്ങളിലായി 14 പേർ മരിച്ചു ; മരിച്ചവരിൽ മൂന്ന് കുട്ടികളും

0
മുംബൈ: മഹാരാഷ്ട്ര ഉണർന്നത് രണ്ട് ദുരന്തവാർത്ത കേട്ടാണ്. ഭണ്ഡാരയിലെ പിമ്പാൽഗാവിലൽ പുലർച്ചെ...

സിഎസ്ഐആർ യുജിസി നെറ്റ് ഫലം പ്രസിദ്ധീകരിച്ചു

0
ഡൽഹി : നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ജോയിന്റ് സിഎസ്ഐആർ യുജിസി...

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം : കരാറുകമ്പനിയെ മാറ്റി പുതിയ ഏജൻസിയെ ചുമതലപ്പെടുത്തും

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണജോലിയിൽ കരാർ റദ്ദാക്കി പുതിയ...