തലവടി സിഎംഎസ് ഹൈസ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന ഭാരവാഹികൾ

For full experience, Download our mobile application:
Get it on Google Play

തലവടി: തലവടി കുന്തിരിക്കല്‍ സിഎംഎസ് ഹൈസ്ക്കൂളിൽ ആദ്യമായി പൂർവ്വ വിദ്യാർത്ഥി സംഘടന നിലവിൽ വന്നു. 1841ൽ മിഷണറിമാരാൽ സ്ഥാപിതമായ തലവടി കുന്തിരിക്കല്‍ സിഎംഎസ് ഹൈസ്ക്കൂൾ. കേരളത്തിലെ വിദ്യാലയ മുത്തശ്ശി എന്നറിയപ്പെടുന്ന ഈ വിദ്യാലയം 1983ൽ ആണ് ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടത്. സി. എസ്.ഐ സഭാ മുൻ മോഡറേറ്റർ അഭിവന്ദ്യ ബിഷപ്പ് തോമസ് കെ ഉമ്മൻ കാഞ്ഞിരപള്ളിൽ, ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ മുൻ ജനറൽ പ്രസിഡന്റും പവർ വിഷൻ ചാനൽ ചെയർമാനും ആയ റവ കെ സി. ജോൺ ഇടയത്ര , മുൻ സംസ്ഥാന ചീഫ് സെക്രട്ടറി കറുകയിൽ സി തോമസ്, മുൻ സംസ്ഥാന ചീഫ് എഞ്ചിനിയർ എം ജോർജ് പുളിക്കത്ര തുടങ്ങിയ അത്മീക- സാംസ്കാരിക – സാമൂഹിക രംഗത്തെ നിരവധി പ്രമുഖ വ്യക്തിത്വങ്ങളെ വാർത്തെടുത്ത ഈ സ്കൂളിൽ മെയ് 19ന് നടന്ന പ്രഥമ ആഗോള പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം തലമുറകളുടെ ഒത്തു ചേരൽ പരിപാടി നടന്നു.

തുടർ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുയോഗം തെരെഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ചേർന്ന് പൂർവ്വ വിദ്യാർത്ഥി സംഘടനയ്ക്ക് പുതിയ ഭാരവാഹികളെയും തെരെഞ്ഞെടുത്തു. ശേഷം പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ സ്ഥാപക ഭാരവാഹികളായി റവ. മാത്യൂ ജിലോ നൈനാൻ ( പ്രസിഡൻ്റ് ),ബെറ്റി ജോസഫ് ( വൈസ് പ്രസിഡന്റ് , ( ഡോ.ജോൺസൺ വി ഇടിക്കുള ( ജനറൽ സെക്രട്ടറി ),എബി മാത്യൂ ( ട്രഷറാർ ) എന്നിവരെ തെരഞ്ഞെടുത്തു.സജി പരുമൂട്ടിൽ, ജിബി ഈപ്പ൯ എന്നിവർ അസോ. സെക്രട്ടറിയാണ്.അഡ്വ. ഐസക്ക് രാജു, ജേക്കബ് ചെറിയാൻ ( ഓഡിറ്റേഴ്സ്), റെജിൽ സാം മാത്യൂ (കൺവീനർ),റവ. മാത്യു പി. ജോർജ്, വി പി. സുജീന്ദ്ര ബാബു, പ്രദീപ് ജോസഫ് ,ഡേവിഡ് ജോൺ (അംഗങ്ങൾ) എന്നിവരാണ് സംഘടനയുടെ ഭാരവാഹികള്‍.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തളം കരിഞ്ഞാലി പുഞ്ചയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

0
പന്തളം : കരിഞ്ഞാലി പുഞ്ചയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. ചെറുമല പ്ലാവിള...

ഇടുക്കി കാമാക്ഷിയിൽ അശാസ്ത്രീയ ചെക്ക് ഡാം നിർമ്മാണം : വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി

0
ഇടുക്കി: ഇടുക്കി കാമാക്ഷി ഗ്രാമപഞ്ചായത്തിലെ പാറക്കടവിൽ ചെക്ക് ഡാം നിർമ്മാണത്തെ...

ഉദുമ ഗ്രാമപഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്

0
കാസർകോട്: കാസർകോട് ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ കോൺഗ്രസ് പ്രതിനിധി...

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

0
കോലഞ്ചേരി: പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച്...