താലിബാന്റെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ ഇന്റര്‍നെറ്റില്‍ നിന്ന് അപ്രത്യക്ഷമായി

For full experience, Download our mobile application:
Get it on Google Play

കാബൂള്‍ : താലിബാന്റെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ ഇന്റര്‍നെറ്റില്‍ നിന്ന് അപ്രത്യക്ഷമായി. വെള്ളിയാഴ്ച വൈകീട്ട് മുതലാണ് വെബ്‌സൈറ്റുകള്‍ അപ്രത്യക്ഷമായത്. പഷ്തു, ദരി, അറബിക്, ഉര്‍ദു, ഇംഗ്ലീഷ് എന്നിങ്ങനെ അഞ്ചു ഭാഷകളിലായിരുന്നു താലിബാന്‍ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. സാങ്കേതിക തകരാറാണോ മറ്റു പ്രശ്‌നങ്ങളാണോ കാരണമെന്ന് വ്യക്തമല്ല. ഇവയുടെ നടത്തിപ്പ് നിര്‍വഹിച്ചവരായി രേഖകള്‍ പറയുന്ന ഇന്റര്‍നെറ്റ് സേവന ദാതാക്കളായ ‘ക്ലൗഡ്‌ഫെയര്‍’ ഇതേ കുറിച്ച്‌ പ്രതികരിച്ചിട്ടില്ല. വാഷിങ്ടണ്‍ പോസ്റ്റാണ് വെബ്‌സൈറ്റ് അപ്രത്യക്ഷമായത് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

വിവിധ ഭാഷകള്‍ സംസാരിക്കുന്ന അഫ്ഗാനിലും പരിസരങ്ങളിലുമുള്ള ജനങ്ങള്‍ക്ക് സ്വന്തം സന്ദേശങ്ങള്‍ കൈമാറാന്‍ താലിബാന്‍ ഉപയോഗിച്ചിരുന്നത് ഈ വെബ്‌സൈറ്റുകളാണ്. ഇവക്കു സേവനം നല്‍കിയ ക്ലൗഡ്‌ഫെയര്‍ മുന്‍പും സമാനമായി ചില ഗ്രൂപുകളുടെ വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. താലിബാന്റെ വെബ്‌സൈറ്റും ഈ ഗണത്തില്‍ അപ്രത്യക്ഷമാക്കിയതാകാമെന്നാണ് സൂചന. താലിബാനെ പിന്തുണക്കുന്ന വാട്‌സാപ് ഗ്രൂപുകളിലേറെയും കഴിഞ്ഞ ദിവസങ്ങളില്‍ ഒഴിവാക്കിയിരുന്നു. യു.എസ് രേഖകള്‍ പ്രകാരം അഫ്ഗാനിസ്താനിലെ താലിബാന്‍ ഭീകര പട്ടികയില്‍ പെട്ടതല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...