പാലക്കാട് : എടിഎം കവര്‍ച്ചാ ശ്രമക്കേസില്‍ പാലക്കാട് മങ്കര പോലീസ് പിടികൂടിയ പ്രതി ആശുപത്രിക്കുള്ളില്‍ തൂങ്ങി മരിച്ചു. പറളി സ്വദേശി അരുണിനെയാണ് ഒറ്റപ്പാലം താലൂക്ക് ആശുപത്രി വാര്‍ഡില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. റിമാന്‍ഡ് കാലയളവിനിടെ കാലില്‍ ശസ്ത്രക്രിയക്കായാണ് അരുണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് പോലീസുകാരുടെ കാവല്‍ മറി കടന്ന് അരുണ്‍ ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. ഈ മാസം ഏഴിന് രാത്രിയിലാണ് പറളിയിലെ ബാങ്ക് കെട്ടിടം കുത്തിത്തുറക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് പിടിയിലായത്.
എടിഎം കവര്‍ച്ചാ ശ്രമം പോലീസ് പിടികൂടിയ പ്രതി തൂങ്ങിമരിച്ചു
RECENT NEWS
Advertisment



























