31.5 C
Pathanāmthitta
Monday, June 5, 2023 6:42 pm
smet-banner-new

30 മിനിറ്റിലധികം മൊബൈല്‍ ഫോണിലൂടെ സംസാരിക്കാറുണ്ടോ? എങ്കില്‍ ഹൈപ്പർടെൻഷൻ സാധ്യതയെന്ന് പഠനം

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തവരെ കണ്ടെത്താനാണ് ഇന്ന് ഏറെ പാട്. കാരണം ലോകമാകമാനമുള്ള ജനസംഖ്യയില്‍ വലിയൊരു ശതമാനം പേരും ഇന്ന് മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നു. പ്രത്യേകിച്ച് വികസിത – വികസ്വര രാജ്യങ്ങളില്‍ ഉള്ളവര്‍. 10 വയസും അതിൽ കൂടുതലുമുള്ള ആഗോള ജനസംഖ്യയുടെ ഏകദേശം മുക്കാൽ ഭാഗവും ഇപ്പോൾ മൊബൈൽ ഫോൺ സ്വന്തമായി ഉള്ളവരും തുടർച്ചയായി ഉപയോഗിക്കുന്നവരുമാണ്. എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം അത്ര നല്ലതല്ലെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

self
bis-apri
WhatsAppImage2022-07-31at72836PM
bis-apri
KUTTA-UPLO
previous arrow
next arrow

ആഴ്ചയിൽ 30 മിനിറ്റോ അതിൽ കൂടുതലോ അടുപ്പിച്ച് മൊബൈൽ ഫോണിൽ സംസാരിക്കുന്നത് രക്തസമ്മർദ്ദം ഉയരാനുള്ള സാധ്യത കൂടുതലാക്കുമെന്നാണ് ഏറ്റവും പുതിയ പഠന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. ഏറെ നേരം മൊബൈൽ ഫോണുകൾ ഉപയോഗിക്കുമ്പോള്‍ കുറഞ്ഞ അളവിലുള്ള റേഡിയോ ഫ്രീക്വൻസി ഊർജ്ജം നിങ്ങളിലൂടെ കടന്ന് പോകുന്നു. ഇത് ഹൈപ്പർ ടെൻഷൻ അഥവാ രക്തസമ്മർദ്ദം ഉയരാൻ കാരണമാകുന്നുവെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

KUTTA-UPLO
bis-new-up
self
rajan-new

രക്തസമ്മർദ്ദം ഉയരുന്നതിനെ നിസാരപ്രശ്നമായി കണ്ട് തള്ളിക്കളയാനാകില്ല. കാരണം ഉയർന്ന രക്തസമർദ്ദം ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത ഉയര്‍ന്ന ഒരു പ്രധാന ഘടകമാണ്, മാത്രമല്ല ആഗോളതലത്തിൽ റിപ്പോട്ട് ചെയ്യപ്പെടുന്ന അകാല മരണങ്ങളുടെ പ്രധാന കാരണവും ഇതാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ചൈനയിലെ ഗ്വാങ്‌ഷൂവിലുള്ള സതേൺ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പുതിയ പഠനത്തിലാണ് ഈ കാര്യങ്ങൾ പറയുന്നത്.

dif
bis-apri
Pulimoottil-april-up
Alankar
previous arrow
next arrow

ആളുകൾ മൊബൈലിൽ തുടർച്ചയായി സംസാരിക്കുന്ന സമയത്തിന്‍റെ ദൈർഘ്യമാണ് അപകടസാധ്യതയെ നിർണയിക്കുന്നത് എന്ന് പഠന രചയിതാവ് ആയ സിയാൻഹുയി ക്വിൻ പറയുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വെളിപ്പെടുത്തലുകൾക്ക് കൂടുതൽ പഠനം ആവശ്യമാണന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. യൂറോപ്യൻ ഹാർട്ട് ജേണൽ ആയ ഡിജിറ്റൽ ഹെൽത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. യുകെ ബയോബാങ്കിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് പഠനം നടത്തിയത്.

ഫോൺ കോളുകളിലൂടെ സംസാരിക്കുന്നതും ഒരാളില്‍ പുതുതായി ആരംഭിക്കുന്ന ഹൈപ്പർടെൻഷനും തമ്മിലുള്ള ബന്ധം പരിശോധിക്കാൻ, ഹൈപ്പർടെൻഷനില്ലാത്ത 37 മുതൽ 73 വയസ്സ് വരെ പ്രായമുള്ള 2,12,046 മുതിർന്നവരെ ഈ പഠനത്തിന്‍റെ ഭാഗമാക്കി. 12 വർഷത്തോളം നീണ്ട പഠനത്തിനൊടുവിലാണ് ഈ കണ്ടെത്തൽ. അപകട സാധ്യത സ്ത്രീകൾക്കും കുട്ടികൾക്കും സമാനമാണന്നും പഠനത്തിൽ പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

Alankar
KUTTA-UPLO
Greenland
previous arrow
next arrow
bis-apri
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at72444PM
previous arrow
next arrow
Advertisment
Pulimoottil-april-up
WhatsAppImage2022-07-31at72444PM
sam
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow