ഈഫല്‍ ടവറിനേക്കാള്‍ ഉയരമുള്ള റെയില്‍വേ പാലത്തിന്റെ പണി പൂര്‍ത്തിയായി

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍ : ഈഫല്‍ ടവറിനേക്കാള്‍ ഉയരമുള്ള റെയില്‍വേ പാലത്തിന്റെ പണി പൂര്‍ത്തിയായി. ജമ്മുകശ്മീരില്‍ ചെനാബ് നദിക്ക് കുറുകെയാണ് ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള റെയില്‍വേ പാലം നിര്‍മ്മിച്ചിരിക്കുന്നത്. നോര്‍ത്തേണ്‍ റെയില്‍വേയുടെ നിര്‍മ്മാണങ്ങളില്‍ നാഴികക്കല്ലായിരിക്കുകയാണ് ഈ നിര്‍മ്മിതി. കശ്മീര്‍ താഴ്വരയിലേക്ക് എത്താന്‍ വേഗം കൂട്ടുന്നതാണ് 1.3 കിലോമീറ്റര്‍ നീളമുള്ള ഈ പാലം. 1486 കോടി രൂപ ചെലവിലാണ് ഈ പാലം നിര്‍മ്മിച്ചിരിക്കുന്നത്.

ഉധംപൂര്‍ – ശ്രീനഗര്‍ – ബാരാമുള്ള റെയില്‍വേ പാതയെ ബന്ധിക്കുന്നതാണ് ഈ പാലം. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ഉയരമുള്ള നിര്‍മ്മിതികളിലൊന്നായ പാരീസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരം കൂടുതലാണ് ഈ പാലത്തിന്. പാലത്തിലെ അവസാന മെറ്റല്‍ പീസ് സ്ഥാപിച്ചത് തിങ്കളാഴ്ചയാണെന്നാണ് റെയില്‍വേ മന്ത്രാലയം വിശദമാക്കുന്നത്. 28660 മെട്രിക് ടണ്‍ സ്റ്റീലാണ് പാലത്തിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്.

10 ലക്ഷം ക്യുബിക് മീറ്റര്‍ എര്‍ത്ത് വര്‍ക്കും 66000 ക്യുബിക് മീറ്റര്‍ കോണ്‍ക്രീറ്റും പാലത്തിന്റെ നിര്‍മ്മിതിക്ക് ഉപയോഗിച്ചിട്ടുണ്ട്. ഈ പാലം കത്രയില്‍ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രയ്ക്ക് 5 മുതല്‍ 6 മണിക്കൂര്‍ വരെ ലാഭിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്. വൈഷ്ണോ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്ന റൈസി ജില്ലയിലാണ് ഈ പാലം. വിനോദസഞ്ചാരത്തിനും തീര്‍ത്ഥാടനത്തിനും ഈ പാത വലിയ സഹായകരമാകുമെന്നാണ് കണക്കുകൂട്ടല്‍.

റിക്ടര്‍ സ്കെയിലില്‍ 7 പോയിന്റ് വരെ രേഖപ്പെടുത്തിയ ഭൂകമ്പങ്ങളെ അതിജീവിക്കാന്‍ ഉതകുന്ന രീതിയിലാണ് പാലത്തിന്റെ  നിര്‍മ്മാണം. ഉധംപൂര്‍ ശ്രീനഗര്‍ ബാരാമുള്ള റെയില്‍വേ പാതയുടെ ഭാഗമായി കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് പാലം നിര്‍മ്മിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...