പ്രൊബേഷന്‍ – ബോധവത്കരണ പരിപാടി നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ പ്രൊബേഷന്‍ ഓഫീസും അടൂര്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയും സംയുക്തമായി പ്രൊബേഷന്‍ നിയമവും സംവിധാനവും സംബന്ധിച്ച് താലൂക്ക്തല നിയമബോധവത്കരണ പരിപാടി അടൂര്‍ ബി.ആര്‍.സി ഹാളില്‍ നടത്തി. പ്രൊബേഷന്‍ സേവനങ്ങള്‍ ആധുനികവത്കരിച്ച് ശക്തിപ്പെടുത്തുന്നതിനായി സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച നേര്‍വഴി പദ്ധതിയുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. അടൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എസ്.വി മനേഷ് പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. അടൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.മണ്ണടി മോഹന്‍ അധ്യക്ഷത വഹിച്ചു.

അടൂര്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി സെക്രട്ടറി ജയ്‌നാഥ് റാംജി ആദിത്യ, അടൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ വിമല്‍ രംഗനാഥ്, പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ സി.എസ് സുരേഷ് കുമാര്‍, വോളന്റിയര്‍ സോഷ്യല്‍ വര്‍ക്കര്‍ മീരാ സാഹിബും എന്നിവര്‍ സംസാരിച്ചു. പൂര്‍ണമായും കോവിഡ് -19 മാനദണ്ഡങ്ങള്‍ പാലിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ അഭിഭാഷകര്‍, പാരാ ലീഗല്‍ വോളന്റിയേഴ്സ്, സന്നദ്ധപ്രവര്‍ത്തകര്‍, നിയമ വിദ്യാര്‍ഥികള്‍, എം.എസ്.ഡബ്ലു വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡേഴ്‌സ് ആക്ട്, വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീം, നേര്‍വഴി പദ്ധതി, പ്രൊബേഷന്‍ ഓഫീസ് വഴി നടപ്പാക്കുന്ന ആഫ്റ്റര്‍ കെയര്‍ സര്‍വീസസിനെ പറ്റിയും ക്ലാസ് നയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഷോൺ ജോർജ്

0
കോട്ടയം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണ ടിയ്ക്കുമെതിരെ...

പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു

0
പാലക്കാട്: പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു. കോട്ടായിയിലെ...

കുളത്തിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് മധ്യവയസ്‌കൻ

0
തിരുവനന്തപുരം: തലസ്ഥാനത്തെ ശ്രീവരാഹം കുളത്തിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച മധ്യവയസ്കനെ...

പുതിയ കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപനം ഉടനില്ല ; ഓണത്തിന് ശേഷം ഉണ്ടാകുമെന്ന് സൂചന

0
ഡൽഹി : പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും...