താലൂക്ക് തല വിജിലന്‍സ് കമ്മിറ്റി യോഗം ചേര്‍ന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി: കോന്നി താലൂക്ക് തല വിജിലന്‍സ് കമ്മിറ്റി യോഗം അടൂര്‍ ആര്‍ഡിഒ എ.തുളസീധരന്‍പിള്ളയുടെ അധ്യക്ഷതയില്‍ കോന്നി താലൂക്ക് സപ്ലൈ ഓഫീസില്‍ ചേര്‍ന്നു. ഓണക്കാലമായതിനാല്‍ പൊതുവിപണി ഇടപെടലിന്‍റെ ഭാഗമായി കരിഞ്ചന്ത,പൂഴ്ത്തിവയ്പ്പ്, അമിതവില ഈടാക്കല്‍ , വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കല്‍, ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാതിരിക്കല്‍ തുടങ്ങിയ ക്രമക്കേടുകള്‍ തടയുന്നതിനായി പരിശോധനകള്‍ കാര്യക്ഷമമാക്കുന്നതിന് യോഗം തീരുമാനിച്ചു.

അടുത്ത ഒന്നര മാസത്തേക്ക് വിതരണത്തിനുള്ള ഭക്ഷ്യ ധാന്യങ്ങള്‍ കോന്നി താലൂക്കിലെ റേഷന്‍ കടകളില്‍ സ്റ്റോക്ക് ഉണ്ടെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. യോഗത്തില്‍ ജന പ്രതിനിധികള്‍,വിവിധ വകുപ്പുകളിലെ താലൂക്ക് തല ഉദ്യോഗസ്ഥര്‍, ഭക്ഷ്യസുരക്ഷ മേഖലയില്‍ നിന്നുള്ള അംഗങ്ങള്‍, ഉപഭോക്തൃകാര്യ സമിതി അംഗങ്ങള്‍, നിയമ സഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കില്ല ; എതിര്‍പ്പുമായി ചൈന

0
വാഷിംഗ്‌ടൺ : ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന....

വീണ ടിയ്‌ക്കെതിരായ ഇ ഡി നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല ; വിഷയത്തില്‍ അകലം പാലിക്കാന്‍...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹത സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് എം...

പിണങ്ങിപ്പോയ ഭാര്യയെ തിരികെ കിട്ടാൻ ദുർമന്ത്രവാദം ; യുവാവിന്‍റെ തലയറുത്ത് പൂജാമുറിയിൽ കുഴിച്ചിട്ടു ;...

0
ഒഡീഷ: പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കുന്നതിനായി യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി. ഒഡീഷയിലാണ്...

കെഎസ്ആർടിസി അധികവരുമാനം : ടിക്കറ്റിലും സീറ്റിലും പരസ്യം, കരാർ ഏറ്റെടുക്കാൻ ആളില്ല

0
തിരുവനന്തപുരം : പ്രിയദർശിനി പദ്ധതി ആരംഭിച്ച ഘട്ടത്തിൽ കെഎസ്ആർടിസിയോട് അധികവരുമാനം കണ്ടെത്തണമെന്ന്...