ചെങ്ങന്നൂർ: പട്ടികജാതിമോർച്ച ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസ് ധർണ്ണ നടത്തി. പട്ടികജാതി ഫണ്ട് തട്ടിപ്പ്, സ്പെഷ്യൽ റിക്രൂട്ടുമെന്റ് വഴി പിഎസ്സി നിയമനം നടത്തുക, പട്ടികജാതി വിഭാഗത്തിലെ കുട്ടികൾക്ക് +2 വരയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുക എന്നീ വിഷയങ്ങൾ ഉന്നയിച്ചാരുന്നു സമരം നടത്തിയത്. ബിജെപി നിയോജക മണ്ഡലം സെക്രട്ടറി അനീഷ് മുളക്കുഴ ഉദ്ഘാടനം ചെയ്തു. പട്ടികജാതി മോർച്ച മണ്ഡലം പ്രസിഡന്‍റ് കെ.സേനൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി കിഷോർകുമാർ, ഗോപി, ബിജു, പ്രമോദ്, ഉദയകുമാർ, സദാനന്ദൻ, ശിവൻ, കൃഷ്ണൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
പട്ടികജാതിമോർച്ച ചെങ്ങന്നൂര്‍ താലൂക്ക് ഓഫീസ് ധർണ്ണനടത്തി
RECENT NEWS
Advertisment