തമിഴ്​നാട്​ കസ്​റ്റഡി മരണം; ബെന്നിക്​സും പിതാവും ആറ്​ മണിക്കൂർ ക്രൂരമർദനത്തിനിരയായെന്ന്​ സി.ബി.ഐ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്​നാട്ടിൽ പൊലീസ്​ കസ്​റ്റഡിയിൽ മരിച്ച ജയരാജും മകൻ ബെന്നിക്​സും ക്രൂരമർദനത്തിനിരയായെന്ന്​ സി.ബി.ഐ. ആറ്​ മണിക്കൂർ നേരം ഇരുവരേയും പോലീസ്​ മർദിച്ചു. ഫോറൻസിക്​ തെളിവുകളിൽ നിന്ന്​ പോലീസ്​ സ്​റ്റേഷനിലെ ചുമരുകളിൽ രക്​തക്കറ കണ്ടെത്താൻ സാധിച്ചിട്ടുണ്ടെന്നും സി.ബി.ഐ അറിയിച്ചു.

രാത്രി 7.45 തുടങ്ങിയ മർദനം പുലർച്ചെ മൂന്ന്​ മണിക്കാണ്​ അവസാനിപ്പിച്ചത്​. ഇടവേളകളെടുത്തായിരുന്നു ഇരുവരേയും പോലീസ്​ മർദിച്ചത്​. ഇരുവർക്കുമെതി​​രെ വ്യാജ കേസാണ്​ എടുത്തതെന്നും ബെന്നിക്​സും ജയരാജും ലോക്​ഡൗൺ നിയമങ്ങൾ ലംഘിച്ചിട്ടില്ലെന്നും സി.ബി.ഐയുടെ എഫ്​.ഐ.ആറിലുണ്ട്​.

ഇരുവരുടേയും മരണത്തിന്​ ശേഷം തെളിവുകൾ പോലീസ്​ നശിപ്പിച്ചു. രക്​തംപുരണ്ട ബെന്നിക്​സി​ൻറയും ജയരാജി​ൻറയും ഷർട്ടുകൾ സർക്കാർ ആശുപത്രിയിലെ കുപ്പതൊട്ടിയിൽ ഉപേക്ഷിക്കുകയാണ്​ പോലീസ്​ ചെയ്​തതെന്നും സി.ബി.ഐ വ്യക്​തമാക്കിയിട്ടുണ്ട്​. ജൂൺ 19ന്​ കടയടക്കാൻ 15 മിനിട്ട്​ വൈകി​യെന്ന്​ ആരോപിച്ചാണ്​ ജയരാജിനേയും ബെന്നിക്​സിനേയും കസ്​റ്റഡിയിലെടുത്തത്​. കസ്​റ്റഡിയിലെ മർദനത്തിൽ ഇരുവരും മരിച്ചു. തുടർന്ന്​ തമിഴ്​നാട്​ പോലീസിനെതിരെ വലിയ ജനരോക്ഷം ഉയർന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....