ചെന്നൈ: ഇടുക്കിയിൽ പന്നിപ്പനി സ്ഥിരീകരിച്ചതോടെ പന്നിയിറച്ചി ഉൾപ്പെടെയുള്ളവ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് വിലക്ക്. അതിർത്തികളിൽ തമിഴ്നാട് സർക്കാർ പരിശോധന കർശനമാക്കി. അതേസമയം കേരളവും തമിഴ്നാട്ടിൽ നിന്ന് പന്നികളെ കൊണ്ടുവരുന്നത് വിലക്കിയിട്ടുണ്ട്. വാത്തിക്കുടി പഞ്ചായത്തിൽ പന്നിപ്പനി സ്ഥിരീകരിച്ചതോടെയാണ് ജില്ലയിലെ പന്നിഫാമുകളിൽ നിന്നുള്ള കയറ്റുമതി നിലച്ചത്. ഇതു സംസ്ഥാനങ്ങളും കർശന പരിശോധനയാണ് അതിർത്തികളിൽ നടത്തുന്നത്. തമിഴ്നാട് സർക്കാർ ചെക്ക് പോസ്റ്റുകളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.
മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലാണ് കേരളത്തിന്‍റെ പരിശോധനകൾ പുരോഗമിക്കുന്നത്. വാത്തിക്കുടിയിൽ പന്നിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജില്ലയിലെ മുഴുവൻ പന്നിഫാമുകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അണുനശീകരണം നടത്തുന്നതിനും പന്നിപ്പനി എന്ന സംശയം തോന്നുന്ന സാഹചര്യം ഉണ്ടായാൽ ഉടൻ വിവരം അറിയിക്കുന്നതിനും ഫാം നടത്തിപ്പുകാർക്ക് മൃഗസംരക്ഷണ വകുപ്പ് നിർദേശം നൽകി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.