തമിഴ്നാട് ബി.ജെ.പി. പ്രസിഡന്റ് : നടൻ ശരത് കുമാറും പരിഗണനയിൽ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ബി.ജെ.പി.യുടെ തമിഴ്നാട് സംസ്ഥാനപ്രസിഡന്റ്സ്ഥാനത്തേക്ക് നടൻ ശരത് കുമാറിന്റെ പേരും പരിഗണനയിൽ. നിലവിലെ പ്രസിഡന്റായ നൈനാർ നാഗേന്ദ്രന്‌ കേന്ദ്രമന്ത്രിസഭയിൽ അംഗത്വംനൽകിയേക്കും. 2007-ലാണ് ശരത് കുമാർ ഓൾ ഇന്ത്യ സമത്വ മക്കൾ കച്ചി രൂപവത്കരിച്ചത്. 2011-ൽ അണ്ണാ ഡി.എം.കെ. മുന്നണിയിൽ മത്സരിച്ച് തെങ്കാശിയിൽനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2016-ൽ തിരുച്ചെന്തൂരിൽനിന്ന് മത്സരിച്ചെങ്കിലും ഡി.എം.കെ.യിലെ അനിതാ രാധാകൃഷ്ണനോട് പരാജയപ്പെട്ടു. 2021-ൽ നടൻ കമൽഹാസന്റെ മക്കൾ നീതി മയ്യത്തിന്റെ നേതൃത്വത്തിലുള്ള മുന്നണിയിൽ അംഗമായി 33 സീറ്റിൽ മത്സരിച്ചെങ്കിലും ഒന്നിൽപ്പോലും വിജയിക്കാനായില്ല. ഒടുവിൽ 2024 മാർച്ചിൽ ബി.ജെ.പി.യിൽ ലയിച്ചു.

ബി.ജെ.പി.യിലെത്തിയെങ്കിലും പാർട്ടിയുടെ വക്താവായി ശരത് കുമാറിനെ എവിടെയും കാണാറില്ലായിരുന്നു. എന്നാൽ, ഇപ്പോൾ ബി.ജെ.പി. ഒരു നേതൃത്വപ്രതിസന്ധിയിൽ അകപ്പെട്ടിരിക്കെ പാർട്ടിയെ ശക്തമായ നിലയിലെത്തിക്കുകയെന്ന ഉത്തരവാദിത്വം ശരത് കുമാറിനെ ഏൽപ്പിക്കണമെന്ന രീതിയിൽ ചർച്ചകൾ നടക്കുന്നുണ്ട്. മുതിർന്ന വനിതാനേതാവായ വാനതി ശ്രീനിവാസനും അധ്യക്ഷസ്ഥാനത്തേക്ക് പരിഗണനയിലുണ്ട്.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘എന്നെ കൊല്ലാൻ ഗൂഢാലോചന നടത്തി’ ; ഭർത്താവിനെതിരെ പരാതിയുമായി മന്ത്രി രേഖ ആര്യ

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് വനിതാ ശിശുവികസന മന്ത്രി രേഖ ആര്യ ഭർത്താവ്...

പാകിസ്ഥാനും അമേരിക്കയും തമ്മിൽ യുദ്ധമുണ്ടായാൽ ഇന്ത്യ പാകിസ്ഥാനൊപ്പം നിൽക്കും ; ബിജെപി അധ്യക്ഷൻ്റെ പ്രസ്താവന...

0
ജയ്പുർ: പാകിസ്ഥാനും അമേരിക്കയും തമ്മിൽ യുദ്ധമുണ്ടായാൽ ഇന്ത്യ പാകിസ്ഥാനൊപ്പം നിൽക്കുമെന്ന ബിജെപി...

മലയാളി ദമ്പതികൾ ഡൽഹിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

0
ന്യൂ​ഡ​ൽ​ഹി: മലയാളി ദ​മ്പ​തി​ക​ളെ ഗു​രു​ഗ്രാ​മി​ലെ ഫ്ലാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട്...

കാഫിര്‍ സ്ക്രീൻഷോട്ട് കേസ് ; മൂന്ന് പേരെകൂടി പ്രതി ചേര്‍ത്തു

0
കോഴിക്കോട്: കോഴിക്കോട് വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ മൂന്ന് പേരെകൂടി പോലീസ്...