ചെന്നൈ: തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കോവിഡ് ബാധിച്ച് മരിച്ചു. ശ്രീവില്ലിപുത്തൂര്‍ നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിഎസ്ഡബ്യു മാധവറാവു ആണ് മരിച്ചത്. കഴിഞ്ഞ മാസമാണ് മാധവറാവുവിന് കോവിഡ് സ്ഥിരീകരിച്ചത്.
ഏപ്രില്‍ ആറിനാണ് തമിഴ്‌നാട്ടിലെ 234 നിയോജക മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടന്നത്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. തമിഴ്‌നാടിന്റെയും പുതുച്ചേരിയുടേയും ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ദത്ത് മാധവറാവുവിന്റെ മരണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി.