ചെന്നൈ : തമിഴ്നാട്ടില്‍ കോവിഡ് രോഗവ്യാപനം ഉയരുന്നു. സംസ്ഥാനത്ത് ഒരു ഡി.എം.കെ എം.എല്‍.എയ്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചെയ്യൂര്‍ മണ്ഡലം എം.എല്‍., ആര്‍.ടി അരസുവിനാണ് രോഗം ബാധിച്ചത്. സംസ്ഥാനത്ത് കോവിഡ് ബാധിക്കുന്ന മൂന്നാമത്തെ ഡി.എം.കെ എം.എല്‍.എയാണ് ആര്‍ടി അരസു. ജെ അന്‍പഴകന്‍, വസന്തന്‍ കെ കാര്‍ത്തികേയന്‍ എന്നിവര്‍ക്കാണ് മുമ്പ് രോഗം ബാധിച്ചത്. ജൂണ്‍ പത്തിന് എം.എല്‍.എ എ.ജെ അന്‍പഴകന്‍ മരിച്ചിരുന്നു.
അതേസമയം തമിഴ്‌നാട് വെള്ളിയാഴ്ച മാത്രം 3645 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം 74,622ആയി ഉയര്‍ന്നു. ചെന്നൈയില്‍ മാത്രം 49,690 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്.