ഡല്‍ഹിയെ ആശങ്കയിലാക്കി വെട്ടുക്കിളിക്കൂട്ടം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഡല്‍ഹിയെ ആശങ്കയിലാക്കി വെട്ടുക്കിളിക്കൂട്ടം ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടിന് സമീപത്തുമെത്തി. ഇതേത്തുടര്‍ന്ന് പൈലറ്റുമാര്‍ ജാഗ്രത പാലിക്കണമെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഓഫ് ഇന്ത്യ നിര്‍ദ്ദേശം നല്‍കി. എയര്‍പോര്‍ട്ടിന് സമീപത്തെ ഗുരുഗ്രാം-ദ്വാരക എക്‌സ്പ്രസ് വേയിലാണ് വെട്ടുക്കിളിക്കൂട്ടം എത്തിയിരിക്കുന്നത്.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എടിസി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ടേക്ക് ഓഫ്, ലാന്റിങ് സമയത്ത് ജാഗ്രത പാലിക്കണം എന്നാണ് നിര്‍ദേശം. ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്ന് ഷെഡ്യൂള്‍ ചെയ്ത വിമാന സര്‍വ്വീസുകളില്‍ മാറ്റമില്ലെന്നും എടിസി അറിയിച്ചു.

പാകിസ്ഥാനില്‍ നിന്നെത്തിയ വെട്ടുക്കിളിക്കൂട്ടം രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ താണ്ടിയാണ് തലസ്ഥാനത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ കുറെ ആഴ്ചകളായി രാജ്യത്തെ കര്‍ഷകര്‍ വെട്ടുക്കിളികളുടെ ഭീഷണി നേരിടുകയാണ്. കാര്‍ഷിക വിളകള്‍ തിന്നു നശിപ്പിക്കുന്നതിനാല്‍ വലിയ തോതിലുളള നഷ്ടം നേരിടുന്ന കര്‍ഷകര്‍ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധത്തിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...