തമിഴ്‌നാട് സർക്കാർ രൂപീകരണം : ടിവികെയെ പിന്തുണയ്ക്കുന്നതിൽ സിപിഐ തീരുമാനമെടുക്കും ; അന്തിമ തീരുമാനം ദേശീയ നേതൃത്വത്തിന്റേതെന്ന് ആനി രാജ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തിനായി സിപിഐയുടെ പിന്തുണ തേടി തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് ഔദ്യോഗികമായി കത്തയച്ചു. വിജയ് നേരിട്ട് ഒപ്പിട്ട ലെറ്റർ ഹെഡിലുള്ള കത്ത് തമിഴ്‌നാട് സിപിഐ സംസ്ഥാന സെക്രട്ടറിക്ക് ലഭിച്ചതായി പാർട്ടി നേതാവ് ആനി രാജ വ്യക്തമാക്കി. പിന്തുണ നൽകുന്ന കാര്യത്തിൽ സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്ത ശേഷം തീരുമാനം ദേശീയ നേതൃത്വത്തെ അറിയിക്കുമെന്നും വരും ദിവസങ്ങളിൽ ചേരുന്ന ദേശീയ എക്സിക്യൂട്ടീവ്, ദേശീയ കൗൺസിൽ യോഗങ്ങളിൽ ഉചിതമായ തീരുമാനമുണ്ടാകുമെന്നും അവർ അറിയിച്ചു. തമിഴ്‌നാട്ടിൽ ബിജെപിയെയും അതിന്റെ സഖ്യകക്ഷികളെയും അധികാരത്തിൽ നിന്ന് അകറ്റിനിർത്തുക എന്നതാണ് സിപിഐയുടെ പ്രധാന ലക്ഷ്യം. ഈ രാഷ്ട്രീയ ലക്ഷ്യത്തിന് അനുസൃതമായിട്ടായിരിക്കും പാർട്ടി നിലപാട് സ്വീകരിക്കുക എന്നും അവർ പറഞ്ഞു.

ടിവികെയെ പിന്തുണയ്ക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ പാർട്ടിക്ക് മുന്നിൽ പല ഓപ്ഷനുകളുണ്ട്. വിജയിന്റെ പാർട്ടിക്ക് മറ്റ് കക്ഷികളോടുള്ള, പ്രത്യേകിച്ച് എഡിഎംകെയോടുള്ള സമീപനം കൂടി പരിശോധിച്ച ശേഷമായിരിക്കും തീരുമാനമെടുക്കുക എന്നും അവർ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വനമേഖലയിൽ നിയമവിരുദ്ധമായി പ്രവേശിച്ചു; സിംഹത്തിന്റെ ആക്രമണത്തിൽ 21കാരന് ദാരുണാന്ത്യം

0
അമ്രേലി: ഗുജറാത്തിലെ അമ്രേലിയില്‍ സിംഹത്തിന്റെ ആക്രമണത്തില്‍ 21 വയസുകാരന്‍ കൊല്ലപ്പെട്ടു. സോഹില്‍...

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ശക്തമായ മറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ; പ്രധാനമന്ത്രി

0
മെല്‍ബണ്‍: ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങളുടെ കഴിവും വിശ്വാസ്യതയും ലോകം കണ്ടുകൊണ്ടിരിക്കുകയാണെന്ന് ഓപ്പറേഷന്‍...

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്

0
ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്. കഴിഞ്ഞ...

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ കിട്ടാതെ മരണം; പ്രതിഷേധവുമായി ബന്ധുക്കൾ

0
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറൽ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി ആരോപണം....