സംസ്ഥാനത്തെ ശുചീകരണ തൊഴിലാളികൾക്ക് ദിവസവും മൂന്ന് നേരവും സൗജന്യ ഭക്ഷണം നൽകാനുള്ള പദ്ധതിക്ക് തമിഴ്നാട് സർക്കാർ അനുമതി നൽകി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: സംസ്ഥാനത്തെ ശുചീകരണ തൊഴിലാളികൾക്ക് ദിവസവും മൂന്ന് നേരവും സൗജന്യ ഭക്ഷണം നൽകാനുള്ള പദ്ധതിക്ക് തമിഴ്നാട് സർക്കാർ അനുമതി നൽകി. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ സുപ്രധാന തീരുമാനം. ആദ്യഘട്ടത്തിൽ ചെന്നൈ കോർപ്പറേഷൻ പരിധിയിൽ പദ്ധതി നടപ്പാക്കും. ഇതിനുശേഷം ഘട്ടംഘട്ടമായി മറ്റ് നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും. അതിരാവിലെ ജോലി തുടങ്ങേണ്ടിവരുന്ന തൊഴിലാളികൾക്ക് വീട്ടിൽ നിന്ന് ഭക്ഷണം പാചകം ചെയ്യാനും ജോലിസ്ഥലത്തേക്ക് കൊണ്ടുവരാനും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് സർക്കാർ ഈ നടപടി സ്വീകരിച്ചതെന്നാണ് സർക്കാർ വൃത്തങ്ങളിലെ വിശദീകരണം. എന്നാൽ സർക്കാരിനെതിരെ വലിയ വിമർശനമുയർത്തി ശുചീകരണ തൊഴിലാളികൾ നേരത്തെ ചെന്നൈയിൽ സമരം ചെയ്തിരുന്നു. ഈ സമരം പൊളിച്ച സർക്കാർ രാത്രി സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയും സമരപ്പന്തൽ പൊളിച്ചുമാറ്റുകയും ചെയ്ത സ്ഥിതിയുണ്ടായി.

സർക്കാർ നടപടിക്കെതിരെ വലിയ വിമർശനമുയർന്നിരുന്നു. ഈ വിമർശനം മറികടക്കാനുള്ള നീക്കമാണ് ഭക്ഷണം സൗജന്യമാക്കിയതിലൂടെ സർക്കാർ നടത്തുന്നതെന്നും സൂചനകളുണ്ട്. സൗജന്യ ഭക്ഷണ വിതരണം തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്താൻ സഹായിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ചെന്നൈയിലെ തൊഴിലാളികൾക്കായി മൂന്ന് വർഷത്തേക്ക് 186.94 കോടി രൂപ അനുവദിച്ചതായി റിപ്പോർട്ടുകളുണ്ട്. സൗജന്യ ഭക്ഷണ പദ്ധതിക്ക് പുറമെ, ശുചീകരണ തൊഴിലാളികൾക്കായി ഇൻഷുറൻസ്, ഭവന പദ്ധതികൾ, ആരോഗ്യ ചികിത്സാ സഹായം, കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് തുടങ്ങി ആറ് പ്രത്യേക ക്ഷേമ പദ്ധതികളും തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...