ചെന്നൈ : സർവകലാശാലകളുടേത് ഉൾപ്പെടെ ഗവർണർ തടഞ്ഞുവെച്ച പത്ത് ബില്ലുകൾക്ക് അംഗീകാരം നൽകി സുപ്രീംകോടതി വിധി വന്നിട്ടും ഡി.എം.കെ സർക്കാറുമായി ഏറ്റുമുട്ടലിനൊരുങ്ങി തമിഴ്നാട് ഗവർണർ ആർ.എൻ. രവി. ഏപ്രിൽ 25 മുതൽ 27 വരെ ഊട്ടിയിൽ സംസ്ഥാനത്തെ സർവകലാശാല വൈസ് ചാൻസലർമാരുടെ സമ്മേളനം വിളിക്കാനാണ് ഗവർണറുടെ തീരുമാനം. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ വിശിഷ്ടാതിഥിയായി പങ്കെടുക്കുമെന്നും റിപ്പോർട്ടുണ്ട്. സുപ്രീം കോടതി വിധി ലംഘിച്ച് ഗവർണർ, വൈസ് ചാൻസലർ സമ്മേളനം നടത്തുന്നതായി ആരോപിച്ച് ഡി.എം.കെ സഖ്യകക്ഷികളായ കോൺഗ്രസും ഇടതുകക്ഷികളും രംഗത്തെത്തി. സുപ്രീം കോടതി വിധി വെല്ലുവിളിച്ചാണ് ഗവർണർ സമ്മേളനം വിളിച്ചതെന്നും ഇതിൽനിന്ന് വിട്ടുനിൽക്കണമെന്നും ഇവർ വൈസ് ചാൻസലർമാരോട് ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ബില്ലുകൾ നിയമങ്ങളായി തമിഴ്നാട് സർക്കാർ ഗെസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതോടെ സർവകലാശാലകളുടെ വൈസ് ചാൻസലർ പദവി ഗവർണറിൽനിന്ന് മുഖ്യമന്ത്രിയിലേക്ക് മാറ്റപ്പെട്ടതായും തമിഴ്നാട് സർക്കാർ കേന്ദ്രങ്ങൾ വ്യക്തമാക്കി. ചാൻസലർ സ്ഥാനത്തുനിന്ന് നീക്കപ്പെട്ട ഗവർണർക്ക് എങ്ങനെ വൈസ് ചാൻസലർമാരുടെ യോഗം വിളിക്കാൻ കഴിയുമെന്ന ചോദ്യമാണ് ഉയർന്നിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1