10 രൂപക്ക് പന്തയം വെച്ചു ; വൈറലാകാൻ തിരക്കേറിയ റോഡിലൂടെ കുളിക്കാനിറങ്ങി 24 കാരൻ ; 3500 രൂപ പിഴയിട്ട് അധികൃതർ

For full experience, Download our mobile application:
Get it on Google Play

ഈറോഡ്: പത്ത് രൂപക്ക് പന്തയം വെച്ച് തിരക്കേറിയ റോഡിൽ കുളിക്കാനിറങ്ങിയ 24 കാരന് കിട്ടിയത് എട്ടിന്റെ പണി. തമിഴ്നാട്ടിലെ തിരക്കേറിയ റോഡിലാണ് 24 കാരനായ ഫാറൂഖ് എന്നയാള്‍ കുളിക്കാനിറങ്ങിയത്. ഈറോഡിലെ പനീർശെൽവം പാർക്കിലെ തിരക്കേറിയ ജംങ്ഷനിൽ കുളിക്കുന്ന വീഡിയോയും ഇയാള്‍ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തു. വീഡിയോ ശ്രദ്ധയിൽപ്പെട്ട പോലീസാണ് യുവാവിന് 3500 രൂപ പിഴ ഈടാക്കിയത്.

കഴിഞ്ഞ ഞായറാഴ്ചയാണ് തിരക്കേറിയ ജംങ്ഷനിലെ റോഡിലായിരുന്നു ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ഫാറൂഖ് വെള്ളം ദേഹത്തേക്ക് ഒഴിച്ചത്. കണ്ടുനിന്നവർ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ ചൂട് സഹിക്കാൻ വയ്യാത്തത് കൊണ്ട് കുളിക്കുകയാണെന്ന് മറുപടി നൽകിയത്. ഇതെല്ലാം വീഡിയോ എടുക്കുകയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്‌തു. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് യുവാവിൽ നിന്ന് പിഴ ഈടാക്കിയതെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് ജി ജവഹർ ടൈംസ് നൗവിനോട് പറഞ്ഞു.

പിഴ ഈടാക്കാന്‍ ട്രാഫിക് പൊലീസിന് എസ്പി നിർദേശം നൽകുകയായിരുന്നു. തിങ്കളാഴ്ചയാണ് ഫാറൂഖിന് പിഴ ചുമത്തിയത്. സോഷ്യല്‍ മീഡിയയിലെ ലൈക്കിനും പ്രശസ്തിക്കും വേണ്ടിയാണ് ഇത് ചെയ്തതെന്നാണ് യുവാവിന്‍റെ വിശദീകരണം. ഇനി ഇത്തരത്തിലുള്ള ബുദ്ധിശൂന്യമായ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ആരെങ്കിലും ഈ മുന്നറിയിപ്പുകൾ ലംഘിച്ചാൽ അവർക്കെതിരെ കേസെടുക്കുമെന്നും പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...

ബജറ്റ് ടൂറിസം – സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇനി പാട്ടും

0
ചേർത്തല: ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...