മോട്ടോർ സൈക്കിൾ മോഷ്ടിച്ച് പൊളിച്ച് വിൽപന നടത്തുന്ന തമിഴ്നാട് സ്വദേശി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മോട്ടോർ സൈക്കിൾ മോഷ്ടിച്ച് പൊളിച്ച് വിൽപ്പന നടത്തുന്ന തമിഴ്നാട് സ്വദേശി അറസ്റ്റിൽ. തമിഴ്നാട് – ചെങ്കോട്ട സ്വദേശി മുഹമ്മദ് യൂസഫ് (55) ആണ് പാങ്ങോട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 23ന് രാവിലെ കല്ലറ പള്ളിമുക്കിൽ ടൂവീലർ വർക്ക് ഷോപ്പിന് സമീപം വെച്ചിരുന്ന ബൈക്ക് മോഷണം പോയിരുന്നു. പാൽകുളങ്ങര സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാങ്ങോട് പോലീസ് സിസിടിവി ദൃശ്യം വെച്ച് അന്വേഷണം ആരംഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുക്കുന്നുരിൽ 3 മാസമായി റഫ്രിജറേറ്റർ സർവ്വീസ് സെന്റർ നടത്തുന്ന യൂസഫിനെ കണ്ടത്തിയത്. കടയ്ക്ക് അകത്ത് നിന്ന് ബൈക്കും കണ്ടെത്തി. മോഷ്ടിക്കുന്ന ബൈക്ക് തെങ്കാശിയിൽ കൊണ്ട് പോയി പൊളിച്ച് വിൽക്കുന്നതാണ് ഇയാളുടെ രീതി. ഇയാൾക്ക് എതിരെ കൊല്ലം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ട്. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അടൂരില്‍ ടിപ്പര്‍ ലോറികളുടെ നിയമലംഘനം തടയാന്‍ കര്‍ശന നടപടികളുമായി ട്രാഫിക് പോലീസ്

0
അടൂര്‍:  അമിതഭാരം കയറ്റിയും നിയമങ്ങള്‍ പാലിക്കാതെയും നിരത്തുകളില്‍ പായുന്ന ടിപ്പര്‍ ലോറികള്‍ക്കെതിരെ...

അച്ഛന്റെ മരണം സംഭവിച്ചത് ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം ; ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

0
കോഴിക്കോട് : ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണവുമായി യുവാവ്. അച്ഛന്റെ മരണം...

മാങ്ങ പറിക്കുന്നതിനിടെ ടെറസില്‍ നിന്ന് കാല്‍ വഴുതിവീണു ; 16കാരന്‍ മരിച്ചു

0
മലപ്പുറം : മാങ്ങ പറിക്കുന്നതിനിടെ ടെറസില്‍ നിന്നും കാല്‍ വഴുതി വീണു...

അമിത ശബ്ദമുണ്ടാക്കിയ 332 ബൈക്കുകളുടെ സൈലൻസറുകൾ അഴിച്ചെടുത്ത് പ്രദർശിപ്പിച്ച് പോലീസ്

0
കോയമ്പത്തൂർ: റോഡിൽ അമിത ശബ്ദമുണ്ടാക്കി ജനങ്ങൾക്ക് ശല്യമായി മാറിയ ബൈക്കുകൾക്കെതിരെ കർശന...