കരാർ പ്രകാരം കേരളത്തിനുള്ള വെള്ളം നൽകാതെ തമിഴ്നാട് ; പാലക്കാട്ട് നെൽകൃഷി അവതാളത്തിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പറമ്പിക്കുളം-ആളിയാർ കരാർ പ്രകാരം കേരളത്തിനുള്ള വെള്ളം നൽകാതെ തമിഴ്നാട്. ഇതോടെ ആളിയാറിൽ നിന്നുള്ള വെള്ളത്തെ ആശ്രയിച്ചുള്ള പാലക്കാട്ടെ ഒന്നാം വിള നെൽകൃഷി അവതാളത്തിലായിരിക്കുകയാണ്. രണ്ടു ദിവസത്തിനുള്ളിൽ വെള്ളമെത്തിയില്ലെങ്കിൽ കൃഷി മുടങ്ങുമോ എന്ന ആശങ്കയിലാണ് പതിനായിരത്തോളം കർഷകർ. പാലക്കാടൻ പാടങ്ങളിൽ ഇപ്പോൾ വിത്ത് വിതയ്ക്കേണ്ട സമയമാണ്. എന്നാൽ ആളിയാറിൽ നിന്ന് വെള്ളം എത്താത്തതിനാൽ ഭൂരിഭാഗം പാടങ്ങളിലും നിശ്ചലാവസ്ഥയാണ്.

മെയ് 15 മുതൽ ജൂൺ 30 നകം കേരളത്തിന് ഒന്നാം വിള കൃഷിക്കായി ആളിയാറിൽ നിന്ന് കിട്ടേണ്ടത് 900 ദശലക്ഷം ഘനയടി വെള്ളമാണ്. എന്നാൽ നിലവിൽ സെക്കന്റിൽ 70 ക്യു സെക്സ് വെള്ളം വീതമാണ് ആളിയാറിൽ നിന്ന് ആകെ പുറത്തു വിടുന്നത്. വെള്ളമില്ലെന്ന വാദമാണ് തമിഴ്നാട് ഉയർത്തുന്നത്. ഇതോടെ ചിറ്റൂർ പുഴ പദ്ധതി പ്രദേശത്തെ നെൽ കർഷകർ പ്രതിസന്ധിയിലാണ്. അതേ സമയം പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടു വന്നിട്ടുണ്ടെന്നും കർഷകരുടെ പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്നും മന്ത്രി കെ.കൃഷ്ണൻ കുട്ടി അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വി.ഡി സതീശന്‍ സര്‍ക്കാരിന്റെ പുതിയ ബജറ്റില്‍ ഇടംപിടിച്ച് തിരുവല്ലയുടെ വികസന പദ്ധതികള്‍

0
തിരുവല്ല: തിരുവല്ല നിയോജകമണ്ഡലത്തിലെ വികസന കുതിപ്പിന് കരുത്തേകാന്‍ വി.ഡി സതീശന്‍ സര്‍ക്കാര്‍ അവതരിപ്പിച്ച...

‘മിഷൻ സമുദ്ര’ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ തകർക്കും : സംസ്ഥാന വ്യാപക പ്രക്ഷോഭത്തിനൊരുങ്ങി ഐക്യവേദി

0
തിരുവനന്തപുരം : കേരള ബജറ്റിൽ പ്രഖ്യാപിച്ച ‘മിഷൻ സമുദ്ര’ പദ്ധതികൾ പരമ്പരാഗത...

കൊല്ലം കടയ്ക്കലിൽ ഏഴ് വയസ്സുകാരിക്ക് നേരെ പീഡനം ; 21കാരൻ പിടിയിൽ

0
കൊല്ലം: കടയ്ക്കലിൽ ഏഴ് വയസ്സുകാരിയെ തുടർച്ചയായി പീഡനത്തിനിരയാക്കിയ സംഭവത്തിൽ രണ്ട് യുവാക്കൾക്കെതിരെ...

കണ്ണൂർ ഇരിട്ടി വാണിയപ്പാറ ഉണ്ണിയേശു പള്ളി സെമിത്തേരിയിലെ ഒരു കല്ലറയിൽ രണ്ട് മൃതദേഹമെന്ന് സംശയം

0
കണ്ണൂർ: കണ്ണൂർ ഇരിട്ടി വാണിയപ്പാറ ഉണ്ണിയേശു പള്ളി സെമിത്തേരിയിലെ ഒരു കല്ലറയിൽ...