അഴിമതി കേസിൽ തമിഴ്നാട് ഗ്രാമ വികസന മന്ത്രി ഐ പെരിയസ്വാമിക്ക് തിരിച്ചടി

For full experience, Download our mobile application:
Get it on Google Play

തമിഴ്നാട് : അഴിമതി കേസിൽ തമിഴ്നാട് ഗ്രാമ വികസന മന്ത്രി ഐ പെരിയസ്വാമിക്ക് തിരിച്ചടി. ഹൗസിങ് ബോർഡ് കേസിൽ കുറ്റവിമുക്തനാക്കിയ പ്രത്യേക കോടതി ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. കേസിൽ പുനർ വിചാരണ നടത്തണമെന്നും ഉത്തരവ്. ഹൈക്കോടതി ജസ്റ്റിസ് എൻ ആനന്ദ് വെങ്കിടേഷ് സ്വമേധയായെടുത്ത റിവിഷൻ നടപടിയിലാണ് വിധി. 2006 മുതൽ 2011 വരെ ഹൗസിംഗ് ബോർഡ് മന്ത്രിയായിരുന്ന ഐ പെരിയസാമി, അന്തരിച്ച മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ അംഗരക്ഷകനായിരുന്ന ഗണേശന് ഹൗസിംഗ് ബോർഡിൻ്റെ ഉടമസ്ഥതയിലുള്ള വീട് അനധികൃതമായി അനുവദിച്ചുവെന്നാണ് കേസ്. കഴിഞ്ഞ മാർച്ചിൽ, എംപിമാർക്കും എംഎൽഎമാർക്കും എതിരായ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി മന്ത്രി ഐ പെരിയസാമിയെ കുറ്റവിമുക്തനാക്കി. ഈ ഉത്തരവ് പുനഃപരിശോധിക്കാൻ മദ്രാസ് ഹൈക്കോടതി ജഡ്ജി എൻ.ആനന്ദ് വെങ്കിടേഷ് സ്വമേധയാ കേസ് ഏറ്റെടുക്കുകയായിരുന്നു.

കേസിൽ ഫെബ്രുവരി 13ന് വാദം പൂർത്തിയായി. ഇന്നാണ് വിധി പ്രഖ്യാപിച്ചത്. മന്ത്രി ഐ.പെരിയസ്വാമിയെ കുറ്റവിമുക്തനാക്കിയ ഉത്തരവ് റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി പുനർ വിചാരണ നടത്തണമെന്ന് ഉത്തരവിട്ടു. കേസിലെ മറ്റ് രണ്ട് പ്രതികൾക്കൊപ്പം വിചാരണ നേരിടാൻ മന്ത്രിയോട് നിർദ്ദേശിച്ച ജസ്റ്റിസ് എൻ.ആനന്ദ് വെങ്കിടേഷ് നടപടികൾ ദിവസേന നടത്താനും നിർദ്ദേശിച്ചു. കുറ്റാരോപിതരായ വ്യക്തികൾ സ്വാധീനിക്കാൻ ശ്രമിച്ചാൽ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യാം. വിചാരണയുടെ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് സമർപ്പിക്കണമെന്നും എൻ.ആനന്ദ് വെങ്കിടേഷ് ഉത്തരവിട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...