500 മദ്യവില്‍പ്പനശാലകള്‍ ജൂണ്‍ 22 മുതല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്‌നാട്ടില്‍ 500 ചില്ലറ മദ്യവില്‍പന കേന്ദ്രങ്ങള്‍ ജൂണ്‍ 22 മുതല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും. എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത മുന്‍ എക്സൈസ് മന്ത്രി സെന്തില്‍ ബാലാജി കഴിഞ്ഞ ഏപ്രിലില്‍ മദ്യവില്‍പനകേന്ദ്രങ്ങള്‍ അടച്ചുപൂട്ടുമെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തുടനീളമുള്ള 5,329 ചില്ലറ മദ്യവില്‍പ്പനശാലകളില്‍ (2023 മാര്‍ച്ച് 31 വരെ) 500 കടകള്‍ കണ്ടെത്തി അടച്ചുപൂട്ടുമെന്നാണ് ഏപ്രില്‍ 12 ന് അദ്ദേഹം സംസ്ഥാന നിയമസഭയില്‍ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച മുതല്‍ 500 റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കില്ലെന്നും ടാസ്മാക് വ്യക്തമാക്കി. ടാസ്മാക്കാണ് സംസ്ഥാനത്ത് മദ്യത്തിന്റെ റീട്ടെയില്‍ ശൃംഖല നടത്തുന്നത്.

പ്രതിപക്ഷമായ പട്ടാളി മക്കള്‍ പാര്‍ട്ടി (പിഎംകെ) നടപടിയെ സ്വാഗതം ചെയ്തു. സംസ്ഥാനത്ത് മദ്യനിരോധനം നടപ്പാക്കണമെന്നും പാര്‍ട്ടി മുഖ്യമന്ത്രി എം കെ സ്റ്റാലിനോട് ആവശ്യപ്പെട്ടു. തമിഴ്നാടിനെ ഡ്രൈ സ്റ്റേറ്റാക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്ന പിഎംകെ സംസ്ഥാനത്തെ ബാക്കിയുള്ള മദ്യവില്‍പ്പനശാലകളും സമയബന്ധിതമായി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമാനനേട്ടം : മൂലധനച്ചെലവ് വിനിയോഗത്തിൽ കേരളം മുന്നിൽ ; അനുവദിച്ച തുകയുടെ 42.36 ശതമാനവും...

0
ന്യൂഡൽഹി : നടപ്പുസാമ്പത്തികവർഷത്തെ ഇതുവരെയുള്ള മൂലധനച്ചെലവ് വിനിയോഗത്തിൽ കേരളം മുന്നിൽ. ഏപ്രിൽ...

പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു ; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ ;...

0
കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു. പുനലൂർ സ്വദേശികളായ അനൂപ്-ശ്രുതി...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുൻ കായിക മന്ത്രിയുടെ ഇടപാടുകളിൽ എസ്ഐടി അന്വേഷണം തുടങ്ങി

0
കോഴിക്കോട് : മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിലുള്ള തട്ടിപ്പിൽ മുൻ കായിക...

കെപിസിസി അധ്യക്ഷ പദവിയിൽ മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന നിബന്ധന ചോദ്യം ചെയ്ത് കൊടിക്കുന്നിൽ...

0
ഡൽഹി : കെപിസിസി അധ്യക്ഷ പദവിയിൽ മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന...