പെൺകുട്ടികളുടെ കാല് തടവിയ തമിഴ്നാട്ടിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി വിവാദത്തിൽ ; ഗുഡ് ടച്ച് – ബാഡ് ടച്ച് മന്ത്രിമാരെയും പഠിപ്പിക്കണമെന്ന് ഡിഎംകെ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട്ടിലെ മേലൂരിൽ മാരത്തൺ മത്സരത്തിന് ശേഷം പെൺകുട്ടികളുടെ കാല് തടവിയ കോൺഗ്രസ് മന്ത്രി വിവാദത്തിൽ. മത്സരത്തിനു ശേഷം കുട്ടികൾ വിശ്രമിക്കുമ്പോൾ ആണ് മന്ത്രി കാൽ തടവിയത്. രാഹുൽ ഗാന്ധി, വിജയ് എന്നിവരുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് മാരത്തണ്‍ നടത്തിയത്. ഉന്നത വിദ്യാഭ്യാസ മന്ത്രി പി വിശ്വനാഥനെതിരെ പോക്സോ കേസ് എടുക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഐജിക്ക് പരാതി നൽകി. മന്ത്രി മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അതേസമയം മനുഷ്യത്വപരമായി ചെയ്തതാണെന്നാണ് മന്ത്രി പി വിശ്വനാഥന്‍റെ മറുപടി. ‘ഗുഡ് ടച്ച് – ബാഡ് ടച്ച്’ പാഠങ്ങൾ ഇനി മന്ത്രിമാരെയും പഠിപ്പിക്കേണ്ട അവസ്ഥയാണ് വന്നിരിക്കുന്നതെന്ന് ഡിഎംകെ നേതാവും മുൻ മന്ത്രിയുമായ എസ് എസ് ശിവശങ്കർ പരിഹസിച്ചു. മന്ത്രിക്കെതിരെ ഡിഎംകെയുടെ ലീഗൽ വിങ് അഭിഭാഷകയായ ശരണ്യ നടരാജൻ ഡിജിപിക്ക് ഔദ്യോഗികമായി പരാതി നൽകി.

അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർ കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ‘തുലിർ’ സംഘടനയുടെ സ്ഥാപക വിദ്യാ റെഡ്ഡി അഭിപ്രായപ്പെട്ടു. സംഭവത്തെ ഔദ്യോഗികമായി അപലപിക്കാൻ സർക്കാർ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു. ക്യാമറകൾക്ക് മുന്നിൽ വെച്ച് ഇത്രയും പേർ നോക്കിനിൽക്കെ നടന്ന ഈ സംഭവത്തിൽ ആരും തന്നെ പ്രതികരിക്കാതിരുന്നതിൽ അത്ഭുതം തോന്നുന്നുവെന്നും വിദ്യാ റെഡ്ഡി പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ ചുറ്റുമുള്ളവരുടെ പെട്ടെന്നുള്ള ഇടപെടലുകൾ അതിക്രമങ്ങൾ തടയുന്നതിൽ നിർണായകമാണെന്ന് അവർ ഓർമ്മിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...