മാധ്യമപ്രവർത്തകനോട് തട്ടിക്കയറി കെ അണ്ണാമലൈ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: മാധ്യമപ്രവർത്തകനോട് തട്ടിക്കയറി തമിഴ്നാട് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്‍റ് കെ അണ്ണാമലൈ. കൊയമ്പത്തൂർ ബലാത്സംഗക്കേസിൽ പ്രതികരണം ചോദിച്ച മാധ്യമപ്രവര്‍ത്തകനോടാണ് അണ്ണാമലൈ ക്ഷുഭിതനായി പ്രതികരിച്ചത്. വാർത്താ ഏജൻസിയായ എഎന്‍ഐയുടെ റിപ്പോർട്ടറോടാണ് ചൂടായത്. എനിക്ക് ‌ ആവശ്യമുള്ളപ്പോൾ മാത്രമേ സംസാരിക്കൂ എന്നും ഞാൻ നിങ്ങളുടെ കമ്പനിയിൽ ആണോ ജോലി ചെയുന്നത്? നിങ്ങൾ എനിക്ക് ശമ്പളം തരുന്നുണ്ടോ?

എഎൻഐക്ക് കൊമ്പുണ്ടോ? സ്മിത പ്രകാശിനോട് പരാതിപ്പെടും എന്നാണ് അണ്ണാമലൈ പറഞ്ഞത്. കൂടാതെ നിങ്ങൾ സൗജന്യമായി അല്ലല്ലോ പണിയെടുക്കുന്നത്. ശമ്പളം വാങ്ങുന്നില്ലേ? എന്നെ ഭീഷണിപ്പെടുത്തേണ്ട എന്നും അണ്ണാമലൈ പറ‌ഞ്ഞു. വിഷയത്തില്‍ അണ്ണാമലൈക്കെതിരെ ബിജെപി നടപടി എടുക്കണമെന്ന് ചെന്നൈ പ്രസ് ക്ലബ്ബ് ആവശ്യപ്പെട്ടു. അണ്ണാമലൈയുടെ വ്യക്തിപരമായ വിഷയങ്ങൾ ഒന്നും മാധ്യമപ്രവര്‍ത്തകൻ ചോദിച്ചിട്ടില്ല, പ്രതിപക്ഷത്തെ പ്രധാനനേതാവ് എന്ന നിലയിലാണ് പ്രതികരണം തേടിയത്. മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ല എന്നും പ്രസ് ക്ലബ്ബ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ കടുപ്പിച്ച് സിജെപി , സെപ്തംബർ 5 ന് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയിൽ...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...