ചെന്നൈ: തമിഴ്നാട്ടില്‍ 50 പേര്‍ക്കുകൂടി കോവിഡ്-19 വൈറസ് സ്ഥിരീകരിച്ചു. ഇതില്‍ രോഗബാധിതരായ 45 പേര് നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ബാക്കിയുള്ള അഞ്ചുപേര്‍ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്.
രോഗം സ്ഥിരീകരിച്ച എല്ലാവരെയും കന്യാകുമാരി, തിരുനെല്‍വേലി, ചെന്നൈ, നാമക്കല്‍ എന്നിവിടങ്ങളിലെ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചു. ഇതോടെ തമിഴ്നാട്ടില്‍ ആകെ കോവിഡ് രോഗികളുടെ എണ്ണം 124 ആയി.