തമിഴ്‌നാട്ടില്‍ ദിനകരനും വിജയകാന്തും കൈകോര്‍ത്തു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്നാട്ടില്‍ ടി.ടി.വി ദിനകരനും വിജയകാന്തും തമ്മില്‍ കൈകോര്‍ത്തു. ദിനകരന്റെ അമ്മാ മക്കള്‍ മുന്നേറ്റ കഴകം നയിക്കുന്ന മുന്നണിയില്‍ 60 സീറ്റില്‍ ഡിഎംഡികെ മത്സരിക്കും. അതേ സമയം പ്രചാരണവുമായി കളം നിറയുകയാണ് എം.കെ സ്റ്റാലിന്‍.

തമിഴ്നാടിന്റെ അധികാരം പിടിക്കാനായി രൂപീകരിക്കപ്പെട്ട നാലാമത്തെ മുന്നണിയാണ് ടി.ടി.വി ദിനകരന്റെ നേതൃത്വത്തിലേത്. ഡിഎംകെ, അണ്ണാ ഡിഎംകെ സഖ്യവും കമല്‍ഹാസന്റെ നേതൃത്വത്തിലുള്ള സഖ്യവും നേരത്തേ തന്നെ സീറ്റ് വിഭജന ചര്‍ച്ചകളും സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും പൂര്‍ത്തിയാക്കിയതാണ്. എന്‍ഡിഎ വിട്ട വിജയ്കാന്തിന്റെ ഡിഎംഡികെ രണ്ട് ദിവസത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ ദിനകരനുമായി കൈകോര്‍ക്കുമ്പോള്‍ പല മണ്ഡലങ്ങളിലും മുന്നണിയ്ക്ക് പത്തായിരത്തിലധികം വോട്ട് ലഭിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഈ വോട്ടുകള്‍ എന്‍ഡിഎ ക്യാമ്പിനാണ് നഷ്ടമുണ്ടാക്കുക.

അതേ സമയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും പ്രകടന പത്രികാ പ്രകാശനത്തിനും ശേഷം പ്രചാരണം ശക്തമാക്കുകയാണ് ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍. ഒരുമാസക്കാലം തമിഴ്നാട്ടിലാകെ സഞ്ചരിച്ച് ശേഖരിച്ച ജനങ്ങളുടെ ആവശ്യങ്ങള്‍ അടങ്ങിയ പെട്ടികളും കൊണ്ട് സ്റ്റാലിന്‍ വാര്‍ത്താ സമ്മേളനം നടത്തി. അധികാരത്തിലേറിയതിന്റെ പിറ്റേ ദിവസം പെട്ടി തുറന്ന് ആവശ്യങ്ങളോരോന്നായി പരിഗണിക്കും. നൂറ് ദിവസത്തിനകം പരിഹാരമുണ്ടാക്കും. ഇതിനായി പ്രത്യേക വകുപ്പ് തന്നെ പ്രവര്‍ത്തിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. സ്റ്റാലിന്റെ തെരഞ്ഞെടുപ്പ് പ്രാചരണം നാളെ കരുണാനിധിയുടെ ജന്‍മ നാടായ തിരുവാരൂരില്‍ നിന്ന് ആരംഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....