ചെന്നൈ: തമിഴ്‌നാട്ടിലെ മദ്യശാലകള്‍ അടയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഓണ്‍ലൈന്‍ വില്‍പ്പന പരിഗണിക്കാമെന്നും കോടതി പറഞ്ഞു. ലോക്ഡൗണ്‍ കഴിയുന്നതുവരെ മദ്യശാലകള്‍ തുറക്കരുതെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. മദ്യവില്‍പ്പനശാലകള്‍ തുറന്നതിനെതിരെ തമിഴ്‌നാട്ടില്‍ ജനകീയ പ്രതിഷേധം ശക്തമായിരുന്നു. മദ്യവില്‍പ്പനശാലയ്ക്ക് മുന്നില്‍ പ്രതിഷേധിച്ച സ്ത്രീകള്‍ ഉള്‍പ്പെടുള്ളവര്‍ക്കെതിരെ പോലിസ് ലാത്തിച്ചാര്‍ജ് നടത്തുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
തമിഴ്‌നാട്ടിലെ മദ്യശാലകള്‍ അടയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ് ; ഓണ്‍ലൈന്‍ വില്‍പ്പന പരിഗണിക്കാമെന്നും കോടതി
RECENT NEWS
Advertisment