തമിഴ്‌നാട്ടിൽ കുടുങ്ങിയ മലയാളികളുടെ മടക്കം അനിശ്ചിതത്വത്തിൽ ; തമിഴ്നാട് സര്‍ക്കാരിന്റെ പാസ്സ് ലഭിക്കുന്നില്ല

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്നാട്ടില്‍ കുടുങ്ങികിടക്കുന്ന മലയാളികളുടെ നാട്ടിലേക്കുള്ള മടക്ക കാര്യത്തില്‍ അനിശ്ചിതത്വം. തമിഴ്നാട് സര്‍ക്കാരിന്റെ  പാസ് ലഭിക്കാത്തതിനാല്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും തിരിച്ചു വരവ് സാധ്യമായിട്ടില്ല. തമിഴ്നാട് വെബ്സൈറ്റില്‍ അപേക്ഷ നല്‍കാന്‍ കഴിയുന്നില്ലെന്നും പരാതിയുണ്ട്. ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് മലയാളികള്‍ ആവശ്യപ്പെട്ടു.

അര ലക്ഷത്തിലേറെ മലയാളികളാണ് തമിഴ്നാട്ടില്‍ കുടുങ്ങിയിരിക്കുന്നത്. നോര്‍ക്ക വെബ്സൈറ്റ് വഴി ഡിജിറ്റല്‍ പാസ് ലഭിച്ചവര്‍ക്കും തമിഴ്നാട്ടിലെ ജില്ലാ അതിര്‍ത്തികള്‍ കടക്കാനായിട്ടില്ല. ഇ പാസ് അനുവദിക്കുന്ന തമിഴ്നാട് സര്‍ക്കാരിന്റെ  വെബ്സൈറ്റില്‍ സാങ്കേതിക തകരാര്‍ നേരിട്ടതാണ് തടസം.

അപേക്ഷ നല്‍കിയിട്ടും തമിഴ്നാടിന്റെ  പാസ് ലഭിക്കാത്തവരും നിരവധിയാണ്. മലയാളികളെ തിരികെയത്തിക്കാന്‍ മറ്റ് യാത്രാ സൗകര്യം ഇല്ലാത്തതിനാല്‍ സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് ആശ്രയം. വാഹന സൗകര്യം ഇല്ലാത്ത നൂറ് കണക്കിന് വിദ്യാര്‍ത്ഥികളുടേയും തൊഴിലാളികളുടേയും മടങ്ങിപ്പോക്ക് ഇതോടെ പ്രതിസന്ധിയിലായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...