നജ്റാനില്‍ പെട്രോള്‍ ടാങ്കര്‍ മറിഞ്ഞ് തിരുവനന്തപുരം സ്വദേശിക്ക് ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

സൗദി : സൗദിയിലെ നജ്‌റാനില്‍ പെട്രോള്‍ ടാങ്കര്‍ മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു. തിരുവനന്തപുരം നെല്ലനാട് കുറ്ററ സ്വദേശി റോസ്മന്ദിരം വീട്ടില്‍ എം. ഷിഹാബുദ്ദീനാണ് (47) അപകടത്തില്‍ പരിക്കേറ്റത്. ഇദ്ദേഹത്തെ നജ്‌റാന്‍ കിങ് ഖാലിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെട്രോള്‍ നിറച്ച ടാങ്കറുമായി സുലയില്‍നിന്ന് നജ്‌റാനിലേക്ക് വരുമ്പോള്‍ ഖരിയ എന്ന സ്ഥലത്ത് വെച്ചാണ്​ അപകടം നടന്നത്.

ഉടന്‍ തന്നെ പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി പെട്രോള്‍ മുഴുവനായും മരുഭൂമിയിലേക്ക് തുറന്നുവിട്ട് വെള്ളം ഒഴിച്ച്‌ നിര്‍വീര്യമാക്കി. ഇതിനുശേഷമാണ് വാഹനം ക്രൈന്‍ ഉപയോഗിച്ച്‌ ഉയര്‍ത്തിയത്. ടയര്‍ പെട്ടിയതാണ് അപകടകാരണം. 20 വര്‍ഷത്തിലേറെയായി പ്രവാസിയായ ഷിഹാബുദ്ദീന്‍ രണ്ട് മാസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. നജ്റാന്‍ കെ.എം.സി.സി ആക്ടിങ് പ്രസിഡന്‍റ് ലുഖ്മാന്‍ ചേലേമ്പ്ര, സെക്രട്ടറി സലീം ഉപ്പള തുടങ്ങിയവര്‍ മറ്റു നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായത്തിനായി രംഗത്തുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...