31.5 C
Pathanāmthitta
Monday, June 5, 2023 6:20 pm
smet-banner-new

താനൂര്‍ ബോട്ടപകടം ; ബോട്ടിന് രജിസ്ട്രേഷനില്ല

മലപ്പുറം: താനൂർ ബോട്ട് ദുരന്തത്തിലേക്ക് നയിച്ചത് കടുത്ത നിയമലംഘനങ്ങള്‍. അപകടമുണ്ടായ അറ്റ്ലാന്‍ഡിക്ക ബോട്ടിന് രജിസ്ട്രേഷനില്ല. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കും മുന്‍പാണ് ബോട്ട് യാത്ര നടത്തിയത്. സൂര്യാസ്തമയത്തിന് ശേഷം സർവീസ് നടത്തരുതെന്ന ചട്ടവും ലംഘിച്ചു.പരിധിയിലധികം ആളെക്കയറ്റിയതാണ് അപകടത്തിനു കാരണം. അതേസമയം പൂരപ്പുഴ ഭാഗത്ത്‌ ഇന്നലെ കാണാതായവരെ കുറിച്ചുള്ള വിവരങ്ങൾ അറിയിക്കണമെന്നും അടുത്ത പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്നും മന്ത്രി കെ. രാജന്‍ അറിയിച്ചു.

self
bis-apri
WhatsAppImage2022-07-31at72836PM
bis-apri
KUTTA-UPLO
previous arrow
next arrow

ടിക്കറ്റ് എടുത്തവരുടെ എണ്ണം തിട്ടപ്പെടുത്താൻ കഴിയാത്തതിനാൽ കാണാതായവരെ കുറിച്ച് അറിയാൻ മറ്റുമാർഗം ഇല്ലെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി അപകട സ്ഥലം സന്ദർശിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 22 പേരാണ് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ മരിച്ചത്. തിരൂർ പരപ്പനങ്ങാടി സ്വദേശികളാണ് മരിച്ചത്. നാൽപ്പതോളം യാത്രക്കാരുമായി പോയ അറ്റ്ലാൻഡിക്ക ബോട്ടാണ് അപകടത്തിൽപ്പെട്ടത്.

KUTTA-UPLO
bis-new-up
self
rajan-new

ബോട്ടപകടത്തിന്‍റെ പശ്ചത്താലത്തിൽ സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സംഭവസ്ഥലം സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപയുടെ ധനസഹായവും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷാ മുൻകരുതലുകളില്ലാതെയാണ് ബോട്ട് സർവീസ് നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.

dif
bis-apri
Pulimoottil-april-up
Alankar
previous arrow
next arrow
Alankar
KUTTA-UPLO
Greenland
previous arrow
next arrow
bis-apri
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at72444PM
previous arrow
next arrow
Advertisment
Pulimoottil-april-up
WhatsAppImage2022-07-31at72444PM
sam
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow