തിഹാർ ജയിലിൽ ​ഗുണ്ടാനേതാവിന്റെ കൊലപാതകം, ഏഴ് തമിഴ് പോലീസുകാർക്കെതിരെ നടപടി

For full experience, Download our mobile application:
Get it on Google Play

ദില്ലി: രോഹിണി കോടതി വെടിവെപ്പ് കേസിലെ പ്രതിയും ​ഗുണ്ടാനേതാവുമായ തില്ലു താജ്പുരിയ തിഹാർ ജയിലിൽ കൊല്ലപ്പെട്ട സംഭവത്തിൽ തമിഴ്നാട് സ്പെഷ്യൽ പോലീസിലെ ഏഴ് പേർക്ക് സസ്പെൻഷൻ. ഇവരെ തമിഴ്നാട്ടിലേക്ക് മടക്കി അയക്കാനും തീരുമാനമാ‌യി. തില്ലുവിനെ സഹതടവുകാർ ആക്രമിച്ചപ്പോൾ വെറുതെ നോക്കിനിൽക്കുക മാത്രമാണ് ഈ പൊലീസുകാർ ചെയ്തതെന്നാണ് കണ്ടെത്തൽ. ദില്ലി ജയിൽ ഡിജിപി സഞ്ജയ് ബെനിവാൾ തമിഴ്നാട് പോലീസിനോട് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചതിന് പിന്നാലെയാണ് തീരുമാനം.

ഇവർക്കെതിരെ വകുപ്പുതല നടപടിയെടുക്കുമെന്ന്, തമിഴ്നാട് സ്പെഷ്യൽ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ഉറപ്പ് നൽകിയതായും തിഹാർ ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു. ‘അവരെ സസ്പെന്റ് ചെയ്യുകയും തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്’. തിഹാർ ജയിൽ വൃത്തങ്ങൾ അറിയിച്ചു. സസ്പെൻഷനിലായ ഏഴ് പേരും കൊലപാതകം നടന്ന എട്ടാം നമ്പർ സെല്ലിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്. ജയിലിൽ സുരക്ഷാച്ചുമതല തമിഴ്നാട് സ്പെഷ്യൽ പൊലീസിന് കൂടിയാണ്. ഈ സുരക്ഷാ ജീവനക്കാർക്ക് മുമ്പിൽ വച്ച് തില്ലു താജ്പുരിയക്ക് കുത്തേൽക്കുന്നത് സോഷ്യൽമീഡിയയിൽ പ്രചരിച്ച സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. കുത്തേറ്റ ശേഷം ഇവർ തന്നെയാണ് അയാളെ എടുത്തുകൊണ്ടുപോയതും.

തിഹാർ ജയിലിൽ നിന്നുള്ള ഒരു സിസിടിവി വീഡിയോ സോഷ്യൽ മീഡിയയിൽ ഉയർന്നുവന്നത്, താജ്പുരിയയെ കുത്തേറ്റ ശേഷം കൊണ്ടുപോകുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുന്നിൽ വെച്ച് ആക്രമിക്കപ്പെടുന്നതായി കാണിക്കുന്നു. അതീവ സുരക്ഷയുള്ള ജയിലിനുള്ളിൽ എതിർ ​ഗുണ്ടാ സംഘത്തിലെ നാല് പേർ ചേർന്ന് ആയുധങ്ങൾ ഉപയോഗിച്ച് താജ്പുരിയയെ ആക്രമിക്കുകയായിരുന്നു. കുത്തേറ്റ ശേഷവും ഇയാൾക്ക് ജീവനുണ്ടായിരുന്നെന്നും ജയിൽ സുരക്ഷാ ജീവനക്കാർ എടുത്തു കൊണ്ടു പോകുന്നതിനിടെ പ്രതി രണ്ടാം തവണയും തില്ലുവിനെ ആക്രമിക്കുകയായിരുന്നുവെന്നും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ആക്രമണം തുടരുമ്പോഴും ഈ പൊലീസുകാർ നിശബ്ദരായി നിൽക്കുന്നതും വീഡിയോയിലുണ്ട്.

2021 സെപ്തംബറിൽ രോഹിണി കോടതിയിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ടാണ് സുനിൽ മാൻ എന്ന തില്ലു താജ്പുരിയ ജയിലിലാകുന്നത്. രോഹിണി കോടതി വെടിവെപ്പിലേക്ക് നയിച്ചതും രണ്ട് ​ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള തർക്കമായിരുന്നു. അന്ന് ജിതേന്ദർ ​ഗോ​ഗി എന്ന ​ഗുണ്ടാത്തലവൻ കൊല്ലപ്പെ‌ട്ടിരുന്നു. ​ഗോ​ഗിയുടെ സംഘത്തിലെ അം​ഗങ്ങളാണ് തില്ലുവിനെ തിഹാർ ജയിലിൽ കൊലപ്പെടുത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...