ജില്ലയില്‍ ടാറിന് ക്ഷാമം ; റോഡ്‌ നിര്‍മ്മാണങ്ങള്‍ സ്തംഭിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട  : ഹോർമുസ് കടലിടുക്കിൽ അമേരിക്കയും ഇറാനും നേർക്കുനേര്‍ നിൽക്കുന്നതിനാൽ കേരളത്തിലെ റോഡ് നിർമ്മാണ മേഖലയും സ്തംഭിച്ചു. ബി.എം.ബി.സി റോഡ് നിർമ്മാണം കരാറെടുത്തവരും സാധാരണ ടാറിംങ് കരാറുകാരുമാണ് യുദ്ധം മൂലം വലഞ്ഞിരിക്കുന്നത്. കിലോയ്ക്ക് 100 രൂപയുടെ വർദ്ധനവാണ് ഇപ്പോള്‍ ടാറിന് ഉണ്ടായിരിക്കുന്നത്. കരാറുകാർക്ക് ഇത് വലിയ ബാദ്ധ്യതയാകുകയാണ്. ചെറുതും വലുതുമായ പണികളുടെ കരാർ എടുത്തവർ യുദ്ധമവസാനിക്കുന്നതും ടാറിന് വില കുറയുന്നതും കാത്തിരിക്കുകയാണ്. ഒരു കിലോമീറ്റർ ബിഎം ബിസി നിലവാരത്തിൽ ടാർ ചെയ്യുന്നതിന് 45000 കിലോ ടാറാണ് വേണ്ടി വരുക. ഇതോടൊപ്പം ടാർ പ്ലാന്റിൽ ഉപയോഗിക്കുന്ന എൽ.ഡി.ഒ മിശ്രിതവും ഇതേ അളവിൽ വേണ്ടി വരും.

ഇതു കൂടാതെ ടാറിംങിന് മുമ്പ് ഉപരിതലത്തിൽ സ്പ്രേ ചെയ്യുന്ന ആർ.എസ് എന്ന മിശ്രിതത്തിനും മെറ്റൽ ചെയ്തതിനു ശേഷം സ്പ്രേ ചെയ്യുന്ന എസ്എസ് എന്ന മിശ്രിതത്തിനും വില കൂടിയിട്ടുണ്ട്. സർക്കാർ നിരക്കിനേക്കാൾ ടാറിന് 90, 100 രൂപയുടെ വർദ്ധനവാണ് നിലവിൽ. എം.എസ്.എസ്, ചിപ്പിംങ് കാർപ്പറ്റ്, ക്ലോസ് ഗ്രേഡ് ടാറിംങിനും ഇതേപോലെ വില കൂടിയിട്ടുണ്ട്. പല റോഡുകളും നിർമ്മാണത്തിനായി ഒരുക്കിയിട്ടപ്പോഴാണ് യുദ്ധവും ബഹളവും വിലക്കയറ്റവും ഇടിത്തീപോലെ വന്നത്. ലോകത്തിന്റെ ഒരു കോണിൽ നടക്കുന്ന യുദ്ധവും ബോംബിംങും കേരളത്തിലെ റോഡ്‌ പണിയെപ്പോലും ബാധിച്ചുവെന്നത് വരാനിരിക്കുന്ന യുദ്ധക്കെടുതിയുടെ മുന്നറിയിപ്പാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...