ഡി വൈ എസ് പി മധു ബാബുവിനെ എസ് പി ആക്കാൻ ശുപാർശ ; സ്ഥാനക്കയറ്റം കസ്റ്റഡി മർദന ആരോപണങ്ങൾ നിലനിൽക്കെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കസ്റ്റഡി മർദന ആരോപണങ്ങൾ നിലനിൽക്കെ വൈ എസ് പി എം.ആർ മധു ബാബുവിനെ എസ് പി ആക്കാൻ ശുപാർശ. എസ്പിയാക്കാനുള്ള സെലക്ട് ലിസ്റ്റിൽ പത്താം സ്ഥാനക്കാരനായി പ്രൊമേഷൻ കമ്മിറ്റി മധുബാബുവിനെ ഉൾപ്പെടുത്തി. കസ്റ്റഡി മദ്ദനവുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് മധുബാബുവിനെതിരെ ഉണ്ടായിരുന്നത്. കസ്റ്റഡി മദ്ദനത്തിൽ ആലപ്പുഴ മജിസ്ട്രേറ്റ് കോടതി മധുവിനെ ശിക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ ഹൈക്കോടതിയിൽ പോയി മധുബാബു ശിക്ഷയിൽ നിന്നും ഒഴിവായി. വകുപ്പ് തല നടപടികളെല്ലാം ഒഴിവാക്കിയ സാഹചര്യത്തിലാണ് സ്ഥാനകയറ്റത്തിന് ഉൾപ്പെടുത്തിയതെന്നാണ് ആഭ്യന്തരവകുപ്പിൻെറ വിശദീകരണം. നിലവിൽ ആലപ്പുഴ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയാണ് മധുബാബു. മധുബാബുവിനെ ക്രമസമാധാന ചുമതകളിൽ നിയമിക്കരുതെന്ന് ശുപാശ നേരത്തെ ഉണ്ടായിട്ടും അതും ഒഴിവാക്കിയിരുന്നു.

കേരള പോലീസിൽ ഒട്ടേറെ തവണ ക്രിമിനൽ സംഭവങ്ങളിൽ ആരോപണ വിധേയനായ ആളാണ് മധു ബാബു. ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിനെ ഒരു മാസം തടവിനും 1000 പിഴയടയ്ക്കാനും ചേർത്തല ജുഡീഷ്യൻ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത് കഴിഞ്ഞ വർഷം ആയിരുന്നു. പള്ളിപ്പുറം സ്വദേശി സിദ്ധാർഥനെ മർദ്ദിച്ച കേസിലായിരുന്നു നടപടി. 2006 ഓഗസ്റ്റിൽ ചേർത്തല എസ്ഐ ആയിരിക്കെ ആണ് ഈ മർദനം നടന്നത്. വീടിന് പരിസരത്തെ ചകിരിയിൽ നിന്നുള്ള മലിനീകരണത്തിനെതിരെ പ്രതികരിച്ച സിദ്ധാർഥനെ മില്ലുടമയും കൂട്ടരും രാത്രി വീട്ടിൽ കയറി മർദിച്ചു. സ്ഥലത്തെത്തിയ മധു ബാബു സിദ്ധാർഥനെ അറസ്റ്റ് ചെയ്യുകയും ജീപ്പിനുള്ളിൽ വച്ച് മര്‍ദിക്കുകയും നഗ്നനാക്കി ചൊറിയണം തേയ്ക്കുകയും ചെയ്തു എന്നായിരുന്നു കേസ്. മർദനത്തിൽ സിദ്ധാർത്ഥന്റെ ഇടതു ചെവിയുടെ കർണപടം പൊട്ടി. വിധിയെ തുടർന്ന് മധുബാബു അപ്പീൽ നൽകുകയും ജാമ്യം തേടുകയും ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...