അടൂരില്‍ തടിലോഡുമായി വന്ന ലോറി നടുറോഡില്‍ ചരിഞ്ഞു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : തടിലോഡുമായി വന്ന ലോറി നടുറോഡില്‍ ചരിഞ്ഞു. വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയിലേക്ക് പോയ ലോറിയാണ് ചരിഞ്ഞത്. അടൂര്‍ വടക്കേടത്ത് കാവ് ഐ.റ്റി.ഐ ജംഗ്ഷനിലായിരുന്നു സംഭവം. പിന്‍ വശത്തെ ടയര്‍ പഞ്ചറായതാണ് ചരിയാന്‍ കാരണം. റോഡിന്റെ മദ്ധ്യത്തില്‍ ചരിഞ്ഞ ലോറി ഇവിടെ നിന്നും നീക്കം ചെയ്യാന്‍ കഴിയാതെ വന്നതോടെ വാഹന ഗതാഗതവും തടസ്സപ്പെട്ടു. തുടര്‍ന്ന് രണ്ട് ജെ.സി.ബികള്‍ എത്തിച്ച് ലോറി താങ്ങി നിര്‍ത്തിയ ശേഷം പഞ്ചറായ ടയര്‍ മാറ്റി ലോറി റോഡരുകിലേക്ക് മാറ്റുകയായിരുന്നു. അടൂര്‍ അഗ്നി ഫയര്‍ ഫോഴ്സും ഹൈവേ പോലീസും രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും പെരുമ്പാവൂര്‍ അടക്കമുള്ള സ്ഥലങ്ങളിലെ ഫാക്ടറികളിലേക്ക് അമിത ലോഡ് കയറ്റിയാണ് പലപ്പോഴും ലോറികള്‍ യാത്ര ചെയ്യുന്നത്. ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. താങ്ങാവുന്നതിലും അധികം ഭാരം കയറ്റി പോകുന്ന ഇത്തരം വാഹനങ്ങള്‍ക്കെതിരെ യാതൊരു നടപടികളും സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പോ പോലീസോ തയ്യാറാകുന്നില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...