ലക്ഷ്യം ഒരു ലക്ഷം കള്ളവോട്ട് : പരാതിയുമായി യുഡിഎഫ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട പാർലമെൻ്റ് മണ്ഡലത്തിൽ വ്യാപകമായ രീതിയിൽ കള്ളവോട്ട് ചെയ്യുവാൻ വേണ്ടി വ്യാജ കാർഡുകൾ നിർമ്മിക്കാൻ ഗൂഢാലോചന നടത്തുന്നു എന്ന് ആരോപിച്ച് യുഡിഎഫ്. ഡിസിസി പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിൽ ആണ് എല്ലാ വരണാധികാരി ആയ പത്തനംതിട്ട ജില്ലാ കളക്ടർക്ക് പരാതി നൽകിയത്.  സ്ഥലത്തില്ലാത്തവരുടെയും തെരഞ്ഞെടുപ്പിൽ പോളിംഗ് സ്റ്റേഷനിൽ പോയി വോട്ട് ചെയ്യുവാൻ കഴിയാതെ രോഗബാധിതരായി കിടക്കുന്ന ആളുകളുടെയും അതിനോടൊപ്പം ഇലക്ഷൻ ദിവസം ഒരു കാരണവശാലും പോളിംഗ് ബൂത്തിൽ എത്താൻ പറ്റാത്തവരുടെയും പേരിൽ വ്യാജ ഐഡൻ്റിറ്റി കാർഡുകൾ നിർമ്മിക്കുന്നു എന്നാണ് ആരോപണം. 26-ാം തീയതി നടക്കുന്ന തിരഞ്ഞെടുപ്പിൽ ഒരു ലക്ഷം വോട്ട് ചെയ്യാനുള്ള ശ്രമത്തിലാണ് എൽഡിഎഫ് എന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു.

സ്ഥലത്തില്ലാത്തവരുടെയും മരണപ്പെട്ടു പോയവരുടെയും എന്നാൽ ഇപ്പോൾ വോട്ടേഴ്‌സ് ലിസ്‌റ്റിൽ പേരുള്ളവരുടെയും ലിസ്റ്റ് ബി.എൽ.ഒ മാർ വഴി നേരത്തെ സമാഹരിക്കുകയും അതാത് പോളിംഗ് സ്റ്റേഷനുകളിൽ അത് എത്തിക്കുകയും അതിൻ്റെ മൊത്തം ലിസ്റ്റുകൾ ജില്ലാ വരണാധികാരിയുടെ പക്കൽ ഉണ്ടാകുന്നതിനുമുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ഡിസിസി പ്രസിഡൻ്റ് പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ ആവശ്യപെട്ടു. ജില്ലയിൽ കഴിഞ്ഞ അഞ്ച് വർഷക്കാലമായി നടന്നിട്ടുള്ള സഹകരണ സംഘം തെരഞ്ഞെടുപ്പുകളിൽ കേരള ഹൈക്കോടതിയുടെ ഉത്തരവുകൾ ഉണ്ടായിട്ടും മത്സരിച്ച സി.പി.എം വ്യാപകമായ രീതിയിൽ വ്യാജ കാർഡുകൾ നിർമ്മിച്ച് കള്ളവോട്ട് ചെയ്തിട്ടുണ്ട്. സമാനമായ രീതിയിൽ കള്ളവോട്ട് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് എന്നും അദ്ദേഹം ആരോപിച്ചു. നിഷ്‌പക്ഷവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പ് നടക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ വരണാധികാരി ആയ പത്തനംതിട്ട ജില്ലാ കളക്ടറോട് യുഡിഎഫ് പത്തനംതിട്ട പാർലമെൻറ് സ്ഥാനാർഥി ആൻ്റോ ആൻ്റണിയുടെ മുഖ്യ തിരഞ്ഞെടുപ്പ് ഏജൻ്റ് എന്ന നിലയിൽ ഡിസിസി പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിൽ ആവശ്യപെട്ടു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമലയും ഗുരുവായൂരും ‘തിരുപ്പതി മോഡലിൽ’ ; ബജറ്റ് പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി

0
തിരുവനന്തപുരം : സംസ്ഥാനത്തെ തീർത്ഥാടന-വിനോദസഞ്ചാര മേഖലകൾക്കും ജനക്ഷേമത്തിനും സ്ത്രീ-യുവജന സുരക്ഷയ്ക്കും...

കെഎസ്ആർടിസിക്ക് 600 കോടി ; പണം പ്രിയദർശിനി സൗജന്യ യാത്രക്കായി

0
തിരുവനന്തപുരം : പ്രിയദർശിനി സൗജന്യ യാത്രക്കായി കെഎസ്ആർടിസിക്കായി 600 കോടി മാറ്റിവച്ചതായി...

‘ഡാറ്റ അധിഷ്ഠിത ഇൻവെസ്റ്റ് കേരളം’ ; സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയും സമഗ്ര വികസനവും ലക്ഷ്യമിട്ട്...

0
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയും സമഗ്ര വികസനവും ലക്ഷ്യമിട്ട് നിക്ഷേപകരെ...

ആരോ​ഗ്യ മേഖലയ്ക്കായും സുപ്രധാന പ്രഖ്യാപനങ്ങൾ ; വകയിരുത്തിയത് 2074 കോടി രൂപ

0
തിരുവനന്തപുരം : ആരോഗ്യ മേഖലയ്ക്ക് പ്രഥമ പരിഗണന നൽകിക്കൊണ്ടുള്ള ബജറ്റാണ് ഇതെന്ന്...