ന്യൂഡല്‍ഹി: ‘ടാര്‍ഗെറ്റ് ഇന്ത്യ’ – ദാവൂദ് ഇബ്രാഹിമിന്റെ പുതിയ ടീമിന്റെ പേരാണ്. പ്രമുഖരായ ഇന്ത്യാക്കാരെ വധിക്കുക എന്നതാണ് പുതിയതായി രൂപീകരിച്ച ഈ ടീമിന്റെ ലക്ഷ്യം.ഇന്ത്യയെ ലക്ഷ്യമിട്ട് ദാവൂദ് പ്രത്യേക യൂണിറ്റ് സംഘടിപ്പിച്ച വിവരം എന്‍.ഐ.എ ആണ് പുറത്തുവിട്ടത്. ദാവൂദ് കൊലപ്പെടുത്താന്‍ ഉദ്ദേശിക്കുന്നവരില്‍ രാഷ്ട്രീയ നേതാക്കളും പ്രശസ്ത വ്യവസായികളും സെലിബ്രിറ്റികളും ഉണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) മുന്നറിയിപ്പ് നല്‍കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമം അഴിച്ചുവിടുക എന്നതാണ് ദാവൂദിന്റെ ലക്ഷ്യമെന്ന് എന്‍.ഐ.എ വ്യക്തമാക്കുന്നു. സ്‌ഫോടക വസ്തുക്കളും അപകടകരമായ ആയുധങ്ങളും ഉപയോഗിച്ച് രാജ്യത്ത് ആക്രമണം നടത്താന്‍ ദാവൂദ് ഇബ്രാഹിമും ഇയാളുടെ പ്രത്യേക ടീമും പദ്ധതിയിട്ടതായി എന്‍.ഐ.എ വെളിപ്പെടുത്തി. രാജ്യത്തെ പ്രമുഖ വ്യക്തികളെ വധിക്കുക എന്നതും ഇവരുടെ ഉദ്ദേശ്യമാണ്. ഡല്‍ഹി, മുംബൈ എന്നീ നഗരങ്ങളിലാണ് പ്രധാനമായും ആക്രമണങ്ങള്‍ നടക്കുക എന്നാണ് അന്വേഷണ ഏജന്‍സി നല്‍കുന്ന മുന്നറിയിപ്പ്.
അതേസമയം, 1993-ലെ ബോംബെ സ്ഫോടന പരമ്ബരയുടെ സൂത്രധാരനായ ദാവൂദ്, ഇന്ത്യയില്‍ നിലനില്‍പ്പില്ലാതായതോടെയാണ് ദുബായിലേക്ക് പറന്നത്. നിലവില്‍, പാകിസ്ഥാനില്‍ ഇരുന്നു കൊണ്ടാണ് ഇയാള്‍ ഇന്ത്യയില്‍ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതിയിടുന്നത്. ദാവൂദ് ഇബ്രാഹിമിനും കൂട്ടാളികള്‍ക്കുമെതിരെ ഭീകരവാദത്തിന് സാമ്ബത്തിക സഹായം നല്‍കിയതിന് സഹോദരന്‍ ഇഖ്ബാല്‍ ഇബ്രാഹിം കസ്കറിനും കൂട്ടാളികള്‍ക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഇവരെ ഇഡി ചോദ്യം ചെയ്യും. കേസില്‍ വെള്ളിയാഴ്ചയാണ് കസ്കറിനെ അറസ്റ്റ് ചെയ്തത്.