Saturday, May 18, 2024 8:51 am

ടാർഗെറ്റ് പൂർത്തീകരിച്ചില്ല ; ബാങ്ക് ജീവനക്കാരെ മർദിച്ച് മേലുദ്യോ​ഗസ്ഥർ, ദൃശ്യങ്ങൾ വൈറൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ: ബാങ്ക് ജീവനക്കാരെ മേലുദ്യോ​ഗസ്ഥർ മ‍ർദിക്കുകയും മോശമായ ഭാഷ ഉപയോഗിച്ച് ശാസിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ബന്ധൻ ബാങ്കിലെയും കാനറ ബാങ്കിലെയും ഉദ്യോഗസ്ഥർ തങ്ങളുടെ ജൂനിയർ ജീവനക്കാരെ ടാർഗെറ്റ് നേടുന്നതിൽ പരാജയപ്പെട്ടതിന് മോശമായ ഭാഷ ഉപയോഗിച്ച് ശാസിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. സംഭവം ചർച്ചയായതോടെ വിശദീകരണവുമായി ബാങ്കുകൾ ​രം​ഗത്തു വന്നു.മെയ് 4 ന് പുറത്തുവന്ന ഒരു വീഡിയോയിൽ, ജോലിയേക്കാൾ വ്യക്തിപരമായ കാര്യങ്ങൾക്ക് മുൻ​ഗണന നൽകുന്നു എന്ന് ആരോപിച്ച് കാനറ ബാങ്ക് ഉദ്യോഗസ്ഥൻ ലോകപതി സ്വെയിൻ ജീവനക്കാരെ ശകാരിക്കുന്നത് കാണാം. അവധി ദിവസങ്ങളിൽ പോലും അധിക മണിക്കൂർ ജോലി ചെയ്യാനും കുടുംബ ബാധ്യതകൾ ഉപേക്ഷിക്കാനും അദ്ദേഹം ജീവനക്കാരോട് ആക്രോശിക്കുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നതും വാഡിയോയിൽ ഉണ്ട്.

ജോലി സമയങ്ങൾ നിങ്ങൾ വ്യക്തിപരമായ കാര്യങ്ങൾ ചെയ്യുവാനും കുടുംബത്തോടൊപ്പം യാത്ര ചെയ്യാനും ഉപയോ​ഗിക്കുകയണെങ്കിൽ അവധി ദിവസങ്ങളിൽ ഉൾപ്പെടെ നിങ്ങൾ പണിയെടുക്കാൻ ബാധ്യസ്ഥരാണ്. ഞാൻ എൻ്റെ കുടുംബത്തെക്കാൾ കൂടുതൽ പ്രാധാന്യം നൽകുന്നത് കാനറ ബാങ്കിനാണ്. തിങ്കൾ മുതൽ ശനി വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ നിങ്ങളുടെ ജോലി പൂർത്തിയാക്കാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾ ഞായർ ഉൾപ്പെടെ മറ്റ് അവധി ദിവസങ്ങളിൽ ജോലി ചെയ്യണം. ഇത് എല്ലവർക്കും ബാധകമാണ്. ഇത് അനുസരിക്കൻ‍ തയ്യാറായില്ലെങ്കിൽ കാര്യങ്ങൾ മാറും. അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിൽ തുടരന്വേഷണം : എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം

0
കൽപറ്റ: മുട്ടിൽ മരംമുറിക്കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല...

ദക്ഷിണേന്ത്യക്കാരെയും ഉത്തരേന്ത്യക്കാരെയും വിഭജിക്കാന്‍ ശ്രമിക്കുന്നു ; മോദി വിഷം ചീറ്റുന്നുവെന്ന് സിദ്ധരാമയ്യ

0
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ദക്ഷിണേന്ത്യക്കാരെയും...

ബെംഗളൂരു – മൈസൂരു പാതയില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ പതിവാകുന്നു ; പിന്നാലെ എ.ഐ....

0
കർണാടക: ബെംഗളൂരു - മൈസൂരു പാതയില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ പതിവായതിനെത്തുടര്‍ന്ന്...

നൂഹിൽ തീർഥാടക സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച് അപകടം ; എട്ട് പേർ മരിച്ചു

0
നൂഹ്: ഹരിയാനയിലെ നൂഹിൽ തീർഥാടക സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ച്...