ലക്ഷ്യം മൂന്നുലക്ഷം കോടിയുടെ അധികവരുമാനം ; ജിഎസ്ടി സ്ലാബുകൾ ഉയർത്തിയേക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : അധികവരുമാനം കണ്ടെത്തുന്നതിന് ചരക്ക് സേവന നികുതി (ജിഎസ്ടി) സ്ലാബുകൾ പരിഷ്കരിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നു. വർഷത്തിൽ മൂന്നു ലക്ഷം കോടി രൂപയെങ്കിലും അധികമായി കണ്ടെത്തുകയാണ് ലക്ഷ്യം. നിലവുലുള്ള അഞ്ച് ശതമാനത്തിന്റെ സ്ലാബ് ഏഴ് ശതമാനമായും 18ശതമാനത്തിന്റേത് 20ശതമാനമായും ഉയർത്തുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. ജിഎസ്ടി കൗൺസിൽ രൂപീകരിച്ച സംസ്ഥാന മന്ത്രിമാരുടെ സമിതിയാണ് ഇതിന്റെ സാധ്യത വിലയിരുത്തുക. അധികവരുമാനം സംസ്ഥാനങ്ങളും കേന്ദ്രവും തുല്യമായി പങ്കിടുമെന്നാണ് റിപ്പോർട്ടുകൾ.

ഇന്ധന തീരുവ കുറച്ചതിലൂടെയുണ്ടായ നികുതി വരുമാനക്കുറവ് പരിഹരിക്കുകയാണ് ലക്ഷ്യം. സാമൂഹ്യ ക്ഷേമ പദ്ധതികൾക്കായി കൂടുതൽ ചെലവഴിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. വരുമാനത്തിൽ സ്ഥിരതകൈവരിക്കാനുമുള്ള പദ്ധതിയാണ് കേന്ദ്രം ആസൂത്രണം ചെയ്യുന്നത്. കോവിഡിന്റെ രണ്ടാംതരഗത്തെ തുടർന്നുണ്ടായ സാമ്പത്തികാഘാതത്തെ ചെറുക്കാൻ നടപ്പ് സാമ്പത്തികവർഷം ആദ്യപാദത്തിൽ വൻതോതിൽ പണം വിപണിയിലിറക്കിയിതനാൽ കടുത്ത സമ്മർദത്തിലാണ് സർക്കാരുകൾ. ചെലവിനനുസരിച്ച് വരുമാനമില്ലാത്തതാണ് സർക്കാരുകളെ സമ്മർദത്തിലാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...