സുധാകരനെതിരായ കേസ് രാഷ്ട്രീയപ്രേരിതമെന്ന് താരീഖ് അൻവർ ; ജനത്തെ അണിനിരത്തി നേരിടുമെന്ന് ടി സിദ്ധിഖ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മോൻസൻ മാവുങ്കലിന് എതിരായ സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത് രാഷ്ട്രീയ പ്രേരിതമായ കേസാണെന്ന് കോൺഗ്രസ്. എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവറിന്റേതാണ് പ്രതികരണം. കേസുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റുമായും പ്രതിപക്ഷ നേതാവുമായും ചർച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ വിശദമായി പിന്നീട് പ്രതികരിക്കും. കോൺഗ്രസിലെ സംഘടനാ പരാതികളിൽ നേതാക്കളുമായി ചർച്ച നടത്തും. നേതാക്കൾക്ക് അച്ചടക്കം പ്രധാനമാണ്. അത് ലംഘിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെ സുധാകരനെതിരായ കേസ് നിയമപരമായും ജനങ്ങളെ അണിനിരത്തിയും നേരിടുമെന്ന് കെപിസിസി വർക്കിങ് പ്രസിഡണ്ട് ടി സിദ്ധിഖും പ്രതികരിച്ചു. പിണറായി വിജയന്റെ ഭരണം അഴിമതിയുടെ മുഖമായി മാറി. നിയമം നിയമത്തിന്റെ വഴിക്കല്ലാതെ സിപിഎമ്മിന്റെയും പിണറായിയുടേയും വഴിക്ക് നീങ്ങിയാൽ രാഷ്ട്രീയമായും നിയമപരമായും ശക്തമായി നേരിടും. അറസ്റ്റിനെ തനിക്ക് ഭയമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

എന്നാൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ കേസ് രാഷ്ട്രീയ പക പോക്കലല്ലെന്ന വാദവുമായി ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ രംഗത്ത് വന്നു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് പരാതിക്കാരൻ പരാതി നൽകിയത്. ജീവിക്കുന്ന തെളിവുകളാണ് സുധാകരനെതിരെ പരാതിക്കാരൻ സമർപ്പിച്ചത്. അങ്ങനെ വരുമ്പോൾ കേസെടുക്കാതിരിക്കാൻ കഴിയില്ല. കുറ്റം ചെയ്ത ഒരാളെയും സർക്കാർ സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....