ന്യൂഡല്‍ഹി : ഡി.സി.സി അധ്യക്ഷ പട്ടികയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കെ.പി.സി.സി നേതൃത്വത്തിന് പൂര്‍ണ്ണ പിന്തുണയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. അച്ചടക്ക നടപടികള്‍ എടുക്കുന്നതില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അഭിപ്രായങ്ങളും പരിഗണിക്കും. തനിക്കെതിരെ പരാതിപ്പെട്ടവരോട് പരിഭവമില്ലെന്നും താരിഖ് അന്‍വര്‍
ഡി.സി.സി പട്ടികയെത്തുടര്‍ന്നുണ്ടായ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കും. എല്ലാറ്റിനും ഫോര്‍മുലയുണ്ടെന്നും സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.