അച്ചടക്കത്തിന്റെ ലക്ഷ്മണരേഖ കടക്കരുത് – കേരളത്തിലെ നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി താരിഖ് അന്‍വര്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി: കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. പരസ്യപ്രതികരണത്തിലാണ് കേരളത്തിലെ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അച്ചടക്കത്തിന്റെ ലക്ഷ്മണ രേഖ കടക്കാന്‍ പാടില്ല, എംപിമാരുമായി ആശയവിനിമയം നടത്തും. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.

അതേസമയം കെപിസിസി യോഗത്തിലെ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈക്കമാന്‍ഡിനെ സമീപിക്കാനാണ് എംപിമാരുടെ തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ വിജയിപ്പിക്കേണ്ട നേതൃത്വം തങ്ങളെ തോല്‍പ്പിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്നാണ് എംപിമാരുടെ കുറ്റപത്രം. മുതിര്‍ന്ന നേതാക്കളെയും എംപിമാരെയും രണ്ടാം നിര നേതാക്കള്‍ അപമാനിക്കുന്നത് നേതൃത്വത്തിന്റെ ഒത്താശയോടെ ആണെന്ന് ശശി തരൂര്‍, കെ.മുരളീധരന്‍, എം.കെ.രാഘവന്‍ ഉള്‍പ്പെടെയുള്ളവര്‍ വിശ്വസിക്കുന്നു. വിഷയത്തില്‍ ഹൈക്കമാന്‍ഡിന്റെ അടിയന്തര ഇടപെടല്‍ തേടാനാണ് എംപിമാരുടെ നീക്കം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു

0
ഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു. കേരളത്തിൽ...

ശബരിമലയില്‍ എഐ ജനക്കൂട്ട നിയന്ത്രണ സംവിധാനം ; ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ 400 മുറികള്‍ ലഭ്യമാക്കും

0
മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമലയില്‍ എഐ അധിഷ്ഠിത ജനക്കൂട്ട നിയന്ത്രണം, ഓണ്‍ലൈന്‍ മുറി ബുക്കിംഗ്, ശുചിത്വ പരിഷ്കാരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയം ; അരി അളവ് കുറച്ചു, വില കൂട്ടി യുഡിഎഫ്...

0
സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയമെന്ന് മുന്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍; അരി അളവ് കുറച്ചു, വില കൂട്ടിയെന്ന് ആരോപണം.