ടാറിംങ് പാതിവഴിയില്‍ ഉപേക്ഷിച്ചു : വെച്ചൂച്ചിറ – മന്ദമരുതി റോഡ് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ: കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉന്നത നിലവാരത്തില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന വെച്ചൂച്ചിറ – മന്ദമരുതി റോഡ് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. റോഡിന്റെ ഒരു വശത്ത് മാത്രം ടാറിംങ് നടത്തി പാതിവഴിയില്‍ ഉപേക്ഷിച്ചതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. വെച്ചൂച്ചിറ മുതല്‍ കുംഭിത്തോട് വരെയുള്ള ഭാഗത്താണ് നിലവില്‍ റോഡിന്റെ ഒരു വശത്ത് മാത്രം ബി.സി (ബിറ്റുമിന്‍ കോണ്‍ക്രീറ്റ്) ടാറിംങ് നടത്തിയിരിക്കുന്നത്. ടാറിംങ് ചെയ്ത ഭാഗവും ചെയ്യാത്ത ഭാഗവും തമ്മിലുള്ള ഉയരവ്യത്യാസം ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് വലിയ കെണിയായി മാറുകയാണ്. എതിര്‍ദിശയില്‍ നിന്ന് വാഹനങ്ങള്‍ വരുമ്പോള്‍ വശങ്ങളിലേക്ക് മാറുന്ന ഇരുചക്ര വാഹനങ്ങള്‍ ഈ ഉയര വ്യത്യാസത്തില്‍ തട്ടി നിയന്ത്രണം വിട്ട് മറിയുന്നത് നിത്യസംഭവമായിട്ടുണ്ട്.

ബി.എം ടാറിംങ് ഒരു വര്‍ഷം മുമ്പേ പൂര്‍ത്തിയായിരുന്നു. എന്നാല്‍ ബാക്കി ജോലികള്‍ ഇഴഞ്ഞുനീങ്ങുന്നത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. റോഡിന്റെ പണി വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാര്‍. എന്നാല്‍ ഇപ്പോള്‍ ഒരു വശത്ത് മാത്രം ടാറിംങ് നടത്തിയിട്ടിരിക്കുന്നത് വലിയ അപകടങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്. രാത്രികാലങ്ങളില്‍ ഈ വഴി പോകുന്നവര്‍ക്ക് റോഡിലെ ഈ താഴ്ച തിരിച്ചറിയാന്‍ കഴിയാത്തത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിച്ച് അടിയന്തിരമായി റോഡിന്റെ ഇരുവശങ്ങളിലും ടാറിംങ് പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മഴക്കാലം എത്തുന്നതിനു മുന്‍പ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ റോഡ് കൂടുതല്‍ തകരാനും അപകടങ്ങള്‍ വര്‍ധിക്കാനും സാധ്യതയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....