ടാര്‍സന് വിട, നടന്‍ റോണ്‍ ഇലി അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കാലിഫോര്‍ണിയ: ടാര്‍സന്‍ ടെലിവിഷന്‍ സീരീസിലൂടെ ശ്രദ്ധേയനായ അമേരിക്കന്‍ നടന്‍ റോണ്‍ ഇലി അന്തരിച്ചു. 86 വയസായിരുന്നു. കാലിഫോര്‍ണിയയിലെ വീട്ടില്‍ വച്ച് സെപ്റ്റംബര്‍ 29നായിരുന്നു അന്ത്യം. താരത്തിന്റെ മകള്‍ കിര്‍സ്റ്റിന്‍ കാസലെ ഇലി ആണ് മരണവാര്‍ത്ത പങ്കുവച്ചത്. അച്ഛനൊപ്പമുള്ള കുട്ടിക്കാല ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്. ലോകത്തിന് ഏറ്റവും മികച്ച മനുഷ്യരില്‍ ഒരാളെയും എനിക്ക് എന്റെ അച്ഛനേയും നഷ്ടപ്പെട്ടു എന്നു പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിച്ചത്. തന്റെ അച്ഛന്റെ സ്‌നേഹം മനസിലാക്കിയാല്‍ ഈ ലോകം കൂടുതല്‍ തിളക്കമുള്ളതും അര്‍ത്ഥവത്തായതുമാകും എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞത്. 1966 മുതല്‍ 1968 വരെ സംപ്രേഷണം ചെയ്ത ടാര്‍സന്‍ സീരീസില്‍ ടാര്‍സന്റെ വേഷത്തിലെത്തിയത് റോണ്‍ ആയിരുന്നു. സീരീസിന്റെ ഷൂട്ടിങ്ങിനിടെ നിരവധി പരിക്കുകളും അദ്ദേഹത്തിന് പറ്റി. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനെ വന്യമൃഗം ആക്രമിക്കുകയും എല്ലിന് ഒടിവുണ്ടാവുകയും ചെയ്തു. 2001ല്‍ അദ്ദേഹം അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത് എഴുത്തുകാരനായി. രണ്ട് നോവലുകളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2014ല്‍ എക്‌സ്‌പെക്റ്റിങ് അമീഷ് എന്ന ചിത്രത്തില്‍ വേഷമിട്ടു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടിവി റേറ്റിങിന് ലാന്‍ഡിങ് പേജ് ബാധകമാക്കരുത് ; കേന്ദ്രനിര്‍ദേശത്തെ പിന്തുണച്ച് ബാര്‍ക്

0
കൊച്ചി : ടെലിവിഷന്‍ റേറ്റിങിന് ലാന്‍ഡിങ് പേജ് ബാധകമാക്കരുതെന്ന കേന്ദ്രനിര്‍ദേശത്തെ പിന്തുണച്ച്...

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നതിൽ പൂർണവിശ്വാസമുണ്ടെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നതിൽ പൂർണവിശ്വാസമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി...

അതിവേ​ഗ റെയിൽ പദ്ധതി റിപ്പോർട്ട് ലഭിച്ചു ; ഇപ്പോഴത്തെ രൂപത്തിൽ പദ്ധതി നടപ്പാക്കരുതെന്ന് വിദ​ഗ്ധസമിതി...

0
തിരുവനന്തപുരം: മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ....

ഗണിതത്തെ കുപ്പിയിലാക്കി ഭവിക എന്ന ആറാം ക്ലാസുകാരി : ചെറിയ പ്രായത്തില്‍ നേടിയത് നിരവധി...

0
കൊല്ലം : കുപ്പികളില്‍ ചിത്രങ്ങള്‍ വരച്ചും ചായം പൂശിയും ശ്രദ്ധ നേടിയ...