കാസർകോട് ടാറ്റ ആശുപത്രി നിർമ്മാണം അന്തിമ ഘട്ടത്തിൽ

For full experience, Download our mobile application:
Get it on Google Play

കാസർകോട് : കോവിഡ് ചികിത്സയ്ക്കായി ടാറ്റ ഗ്രൂപ്പ് കാസർകോട് ജില്ലയിലെ ചട്ടഞ്ചാലിൽ നിർമ്മിക്കുന്ന ആശുപത്രിയുടെ നിർമ്മാണം അന്തിമ ഘട്ടത്തിൽ. ഈ മാസം അവസാനത്തോടെ പണി പൂർത്തിയാക്കി ആശുപത്രി സർക്കാരിന് കൈമാറും. സംസ്ഥാനത്ത് കോവിഡ് ചികില്‍സക്കായി നിര്‍മ്മിച്ച ആദ്യ ആശുപത്രിയാണിത്.

രാജ്യത്തെ വിവിധയിടങ്ങളിലുള്ള ടാറ്റയുടെ പ്ലാന്റുകളിൽ യൂണിറ്റുകളുണ്ടാക്കി കണ്ടൈയ്നറുകളിൽ ചട്ടഞ്ചാലിലെത്തിച്ചാണ് ഘടിപ്പിച്ചത്. അഞ്ച് കട്ടിലുകള്‍ ഇടാന്‍ കഴിയുന്ന ഐസലോഷന്‍ ക്വാറന്‍റൈന്‍ വാര്‍ഡിന്‍റെ യൂണിറ്റ് രോഗം സ്ഥിരീകരിച്ചാല്‍ കഴിയാനുള്ള മൂന്നും ഒന്നും കിടക്കകളുള്ള പ്രത്യേക യൂണിറ്റുകള്‍ എന്നിവ തയ്യാറായി.

രോഗം സ്ഥിരീകരിച്ചവര്‍ക്ക് കഴിയാനുള്ളതൊഴികെ മറ്റെല്ലാ യൂണിറ്റുകളും ശിതീകരിച്ചതാണ്. നൂതന സൗകര്യത്തോട് കൂടിയാണ് ശുചിമുറി. 128 യൂണിറ്റുകളിലായി 540 കിടക്കകളാണ് സജ്ജമാകുന്നത്. ഭൂമി റവന്യുവകുപ്പാണ് നല്‍കിയത്. യൂണിറ്റുകളുടെ നിര്‍മ്മാണ ചെലവടക്കം ബാക്കിയെല്ലാം വഹിച്ചത് ടാറ്റയാണ്. തികച്ചും സൗജന്യമായാണ് നിർമ്മാണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...