ടാറ്റ മോട്ടോഴ്സ് രാജ്യത്താദ്യമായി സിഎന്‍ജി കാര്‍ മോഡലുകളില്‍ എഎംടി അവതരിപ്പിച്ചുകൊണ്ട് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിക്കുന്നു

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് രാജ്യത്താദ്യമായി സിഎന്‍ജി കാര്‍ മോഡലുകളില്‍ എഎംടി അവതരിപ്പിച്ചുകൊണ്ട് സിഎന്‍ജി മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിക്കുന്നു. ടിയാഗോ, ടിഗോര്‍ ഐസിഎന്‍ജി എഎംടി മോഡലുകളുടെ ബുക്കിംഗും കമ്പനി ആരംഭിച്ചു. സിഎന്‍ജി കാറുകളില്‍ ഏറ്റവും ആവശ്യമുള്ള ബൂട്ട് സ്‌പേസ് ഫ്രീ അപ്പ് ചെയ്യുന്നതിനായി ട്വിന്‍ സിലിണ്ടര്‍ സിഎന്‍ജി ടെക്‌നോളിയിലൂടെ സിഎന്‍ജി വാഹനങ്ങളിലെ ഓട്ടോമാറ്റിക് ട്രാൻസ്‍മിഷന്‍ അവതരിപ്പിച്ചുകൊണ്ട് ടാറ്റ മോട്ടോര്‍സ് പുതിയൊരു ട്രെന്‍ഡ് തന്നെ ഈ മേഖലയില്‍ സൃഷ്ടിക്കുകയാണെന്നും കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.

സുരക്ഷിതത്വം ഉറപ്പുനല്‍കുന്നതും ഏറ്റവും സുഖകരമായതും സൗകര്യപ്രദവുമായ രൂപകല്‍പ്പനയും അതിനൊപ്പം സിഎന്‍ജി മിതവ്യയവും മറ്റ് അനുകൂല ഫീച്ചറുകളും ഉപഭോക്താക്കള്‍ക്ക് നേട്ടങ്ങളാകുന്നു. സമീപത്തുള്ള ടാറ്റ മോട്ടോര്‍സിന്റെ ഓതറൈസ്ഡ് ഡീലര്‍ഷിപ്പ് മുഖേനയോ, ഓണ്‍ലൈനായോ ഉപഭോക്താക്കള്‍ അവരുടെ താത്പര്യത്തിനു യോജിച്ച കാര്‍ മോഡല്‍ ബുക്ക് ചെയ്യാം. 21,000 രൂപ മുതലാണ് ബുക്കിംഗ് തുക. XTA CNG, XZA + CNG, XZA NRG എന്നീ 3 വേരിയന്റുകളിലാണ് ടിയാഗോ ഐസിഎന്‍ജി എഎംടി അവതരിപ്പിച്ചിരിക്കുന്നത്. XZA CNG, XZA + CNG എന്നീ വേരിയന്റുകളിലാണ് ടിഗോര്‍ ഐസിഎന്‍ജി എഎംടി അവതരിപ്പിക്കുന്നത്. ഈ കാറുകളുടെ ചില പ്രത്യേകതകൾ അറിയാം

ഓട്ടോമാറ്റിക്

പെട്രോളിന് സമാനമായ പ്രകടനവും സൗകര്യവും വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യ ഓട്ടോമാറ്റിക് കാര്‍.
ഏറ്റവും മികച്ച പെര്‍ഫോമന്‍സ് & ഡ്രൈവബിലിറ്റി – പെട്രോള്‍, സിഎന്‍ജി ഡ്രൈവബിലിറ്റിയില്‍ കാര്യമായ പ്രകടന വ്യത്യാസങ്ങളില്ല. സ്മൂത്ത് ഗിയര്‍ ഷിഫ്റ്റര്‍ ക്വാളിറ്റി – പെട്രോള്‍ എഎംടിക്ക് സമാനമായ ഗിയര്‍ ഷിഫ്റ്റിംഗ് മൂവ്‌മെന്റും ഷിഫ്റ്റ് ക്വാളിറ്റിയും. ഉയര്‍ന്ന റീസ്റ്റാര്‍ട്ട് ഗ്രേഡബിലിറ്റി – പെട്രോളിന് സമാനമായ റീസ്റ്റാര്‍ട്ട് ഗ്രേഡബിലിറ്റിയും സെഗ്മെന്റിലെ ഏറ്റവും മികച്ച റീസ്റ്റാര്‍ട്ടും ട്രാഫിക്കിലും പാര്‍ക്കിംഗിലും ഈസി ക്രീപ് ബിഹേവിയര്‍ – സിറ്റി ട്രാഫിക് കണ്ടീഷനുകള്‍ക്കും പാര്‍ക്കിംഗിനും അനുയോജ്യമായ പ്രകടനം.
ഇന്‍റലിജന്‍റ്
ട്വിന്‍ സിലിണ്ടര്‍ സിഎന്‍ജി ടാങ്ക്‌സ് : ഇന്‍ഡസ്ട്രിയില്‍ ആദ്യം. ബൂട്ട് സ്‌പേസില്‍ വിട്ടുവീഴ്ച ചെയ്യാത്ത വിധം ലഗേജ് ഏരിയക്ക് താഴെയായി ട്വിന്‍ സിലിണ്ടറുകളുടെ പ്ലേസ്‌മെന്റ്.
സുരക്ഷിതം
ഏറ്റവും മികച്ച സുരക്ഷാ സംവിധാനങ്ങളുമായാണ് ടിയാഗോ ഐസിഎന്‍ജി എഎംടി, ടിഗോര്‍ ഐസിഎന്‍ജി എഎംടി എന്നീ മോഡലുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഓരോ തവണ ഇന്ധനം നിറയ്ക്കുമ്പോഴും കാര്‍ സ്വിച്ച്ഡ് ഓഫായിരിക്കുന്നതിനായി മൈക്രോ സ്വിച്ച്. ഫ്യുവല്‍ ലിഡ് തുറക്കുന്ന സമയത്ത് മൈക്രോ സ്വിച്ച് ഇഗ്നിഷന്‍ ഓഫ് ചെയ്യും. ലിഡ് സുരക്ഷിതമായി അടയുന്നതുവരെ അതിനെ ഓഫായി സൂക്ഷിക്കുകയും ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി ; 20 മിനിറ്റോളം റോഡിൽ രക്തം വാർന്ന് 23...

0
പത്തനംതിട്ട: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. ബൈക്ക് ലോറിയിലിടിച്ച്...

മുഖ്യമന്ത്രിക്കെതിരെ വന്നത് സുപ്രഭാതത്തിന്‍റെ മുഖപ്രസംഗം അല്ല, വ്യക്തിവിചാരം എന്ന കോളം ; വിശദീകരണവുമായി സുപ്രഭാതം...

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ...

ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ കോവളത്ത് പിടിയിൽ

0
തിരുവനന്തപുരം: ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ...

കൊല്ലത്ത് വീടിന്‍റെ പോർച്ചിൽ നിന്നും ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ചു ; പ്രതിയെ തമിഴ്നാട്ടിലെത്തി പിടികൂടി...

0
കൊല്ലം: ബൈക്ക് മോഷ്ടാവായ തമിഴ്നാട് സ്വദേശിയെ തമിഴ്നാട്ടിലെത്തി പിടികൂടി കേരള പോലീസ്....